ADVERTISEMENT

മാന്നാർ ∙ പഞ്ചായത്ത്, കൃഷിവകുപ്പ് അധികൃതർ വാക്കു പാലിച്ചില്ല, മാന്നാർ പടിഞ്ഞാറ് അരിയോടി പാടശേഖരത്തിലെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ. വെള്ളപ്പൊക്കങ്ങളെ തുടർന്നു 99 ഏക്കർ വരുന്ന പാടശേഖരത്തിൽ അടിഞ്ഞു കൂടിയ കാക്കപ്പോളയും  പായലും മറ്റു ജലസസ്യങ്ങളും വളർന്നു പന്തലിച്ചു കിടക്കുന്നതിനാൽ ഒരു വിധത്തിലും നിലമൊരുക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൃഷി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പു നേരത്തെ പാടശേഖര സമിതിയും കർഷകരും ഉയർത്തിയിരുന്നു.

അന്ന് പഞ്ചായത്തും കൃഷി വകുപ്പ് അധികൃതരും ഇടപെട്ട് കൃഷി ചെയ്യുന്നതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നു പറഞ്ഞു. ഇലമ്പലം തോട്ടിലെ പോളയും പായലും മാത്രമേ പഞ്ചായത്ത്, കൃഷി വകുപ്പ് അധികൃതരുടെ ഇടപെടലിൽ മാറ്റിയുള്ളു. പാടശേഖരങ്ങളിലെ വാച്ചാൽ തോടു നവീകരിച്ചിട്ടില്ല. അധികൃതരുടെ ഇത്തരം പ്രവർത്തികൾ കർഷകരുടെ പിന്തിരിപ്പിക്കുകയായിരുന്നു. വെള്ളപ്പൊക്കവും മാലിന്യവും കാരണം കൃഷിയിറക്കാൻ തന്നെ താമസിച്ചു.

ഇനിയും കൃഷിയിറക്കിയാൽ തന്നെ എന്നു കൊയ്തെടുക്കാനാകും എന്ന ചിന്തയാണ് കർഷകരെ പിന്തിരിപ്പിക്കുന്നത്. നിലവിൽ നിലമൊരുക്കുന്നതിനു ട്രാക്ടറിനു മണിക്കൂറിൽ 1000 രൂപയാണ് കൂലി. ഒരേക്കർ നിലമുഴുതുന്നതിനു കുറഞ്ഞത് 12 മണിക്കൂറ് വേണം. ഇത്തരത്തിലുള്ള വിവിധ പ്രശ്നങ്ങൾ കർഷകർക്കു കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. ഇത്രയും  ത്യാഗം സഹിച്ചു കൃഷിയിറക്കാൻ കഴിയില്ലെന്ന് പാടശേഖര സമിതി പ്രസിഡന്റ് സുരേഷ് ബാബു, സെക്രട്ടറി ടി.എസ്. ജോസഫ് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com