സ്കൂട്ടറിന് പിന്നിൽ ലോറി ഇടിച്ച് യുവതി മരിച്ചു; നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടി യുവാക്കൾ...

1.ഹരിപ്പാട് മാധവ ജംക്‌ഷനിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ  യാത്രക്കാരി മരിച്ച അപകടം അറിഞ്ഞ് എത്തിയവർ.   2.എസ്. സുജ
1.ഹരിപ്പാട് മാധവ ജംക്‌ഷനിൽ കണ്ടെയ്നർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ച അപകടം അറിഞ്ഞ് എത്തിയവർ. 2.എസ്. സുജ
SHARE

ഹരിപ്പാട് ∙ ദേശീയപാതയിൽ സ്കൂട്ടറിനു പിന്നിൽ കണ്ടെയ്നർ ലോറി ഇടിച്ചു യുവതി മരിച്ചു. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കേതിൽ സുരേന്ദ്രൻ, സതിയമ്മ ദമ്പതികളുടെ മകൾ എസ്. സുജ(ശാലിനി–38) യാണ് മരിച്ചത്. സുജയുടെ സഹോദരൻ സുനിലിന്റെ ഭാര്യ സീന(30) യാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സീനയ്ക്ക്  നിസ്സാര പരുക്കുണ്ട്.  ഇന്നലെ വൈകിട്ട് 6 മണിയോടെ ഹരിപ്പാട് മാധവാ ജംക്‌ഷനിലായിരുന്നു അപകടം.

സുജയുടെ ചികിത്സാ ആവശ്യത്തിനായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറെ കണ്ടിട്ട്  സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്കൂട്ടറിന് പിന്നിലിരുന്ന സുജ  ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിലേക്ക് വീഴുകയും ലോറിയുടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരിക്കുകയുമായിരുന്നു. അപകടത്തിനു ശേഷം ലോറി നിർത്താതെ പോയി. സമീപമുള്ള കടയിലുണ്ടായിരുന്ന ഹുസൈൻ, സഹിൽ എന്നിവർ ബൈക്കിൽ ലോറിയെ പിന്തുടർന്നു. നങ്ങ്യാർകുളങ്ങര ജംക്‌ഷനു തെക്കു ഭാഗത്തു വച്ച് ലോറി നിർത്തിച്ചു. യുവാക്കൾ ചോദ്യം ചെയ്തതോടെ മഹാരാഷ്ട്ര സ്വദേശിയായ

ലോറി ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. യുവാക്കൾ പിന്നാലെ ഓടി നാട്ടുകാരുടെ സഹായത്തോടെ ഡ്രൈവറെ പിടികൂടി കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. അഗ്നിരക്ഷാ സേന എത്തി റോഡ് വൃത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.അപകടത്തെ തുടർന്ന് അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. അൻവറാണ് സുജയുടെ ഭർത്താവ്. മകൻ: ആഷിക്. ‌മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA