ADVERTISEMENT

ചാരുംമൂട്∙ വരൾച്ചയ്ക്ക് ആശ്വാസമാകാൻ  കെഐപി കനാൽ തുറന്നു വിട്ടെങ്കിലും ചില ഇടങ്ങളിൽ വീടുകളിലും പുരയിടങ്ങളിലും വ്യാപകമായി വെളളം കയറിയത് ദുരിതമായി.  കർഷകരുടെയടക്കം നിരന്തരമായ ആവശ്യപ്രകാരം കഴിഞ്ഞ ദിവസമാണ് കല്ലട ജലസേചന പദ്ധതിയുടെ വലതുകര കനാൽ തുറന്നത്. വെള്ളം  ഒഴുകിയെത്തുന്നതിനിടയിൽ പല ഭാഗത്തും കനാൽ ചോർച്ച ഉണ്ടാകുന്നതിനാൽ പലരും ആശങ്കയിലാണ്.

ആദിക്കാട്ടുകുളങ്ങര നീർ പാലത്തിന്റെ പല ഭാഗത്തും വെള്ളം ചോരുന്നു.മാമ്മൂട് കവിതാ വായനശാലക്കു വടക്കുഭാഗത്തെ കുഴിയത്തു റോഡുവഴി വെള്ളം പാഴായി ഒഴുകുന്നു. ഇവിടെങ്ങളിലെ വ്യക്തികളുടെ പുരയിടങ്ങളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്.മറ്റു പലടത്തും കൃഷി സ്ഥലങ്ങളിലും വെള്ളം കയറി  ഉപ കനാലുകളിലുടെ എത്തുന്ന വെള്ളവും പലയിടങ്ങളിലും കവിഞ്ഞൊഴുകുന്നുണ്ട്.

ചാരുംമൂട് ടൗണിന് വടക്കോട്ട് പത്തിശ്ശേരി ൽ ഭാഗം വരെ മിക്ക വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറി. കനാൽ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിചെങ്കിലേ ഇത്തരത്തിൽ വെളളം ഒഴുകുന്നത് തടയാൻ കഴിയൂ. കനാൽ വൃത്തിയാക്കാതെ വെള്ളം തുറന്നു വിട്ടതുമൂലം വൻതോതിൽ മാലിന്യങ്ങളും ഒഴുകിയെത്തുന്നുണ്ട്.ചാരുംമൂട് ജംക്‌ഷൻ ഭാഗത്തുള്ള കനാലിന്റെ വശങ്ങളിൽ കൂടി വെള്ളം വീട്ടുകളിലേക്ക് ഒഴുകിയെത്തുകയാണ് .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com