ADVERTISEMENT

വള്ളികുന്നം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ വള്ളികുന്നം പൊലീസ് ആറസ്റ്റ് ചെയ്തു. 

വള്ളികുന്നം വളാച്ചാൽ ശംഭു ഭവനത്തിൽ ശംഭു (24) ആണ് പിടിയിലായത്. കഴിഞ്ഞ 13ന് രാത്രിയാണ് പെൺകുട്ടിയെ തട്ടി കൊണ്ട് പോയത്. ഈ പെൺകുട്ടിയെ തന്നെ പീഡിപ്പിച്ച കേസിൽ ശംഭു നേരത്തെ പിടിയിലായിരുന്നു. ഈ കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും  തട്ടിക്കൊണ്ട് പോയത്. രണ്ട് വർഷം മുൻപ് പാവുമ്പ ക്ഷേത്രത്തിൽ നടന്ന കോലപാതക കേസിലെ പ്രതിയാണ് ശംഭു എന്ന് പൊലീസ് പറഞ്ഞു. വള്ളികുന്നം സിഐ എം.എം.ഇഗ്‌നേഷ്യസ്, എസ്ഐ ജി.ഗോപകുമാർ, സിപിഒമാരായ അനി, ലാൽ, സജൻ, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com