കൊറിക്കാൻ കപ്പലണ്ടി, ഭാഗ്യവും പരീക്ഷിക്കാം...; വെറും പെട്ടിക്കടയല്ല; കുടുംബത്തെ കരകയറ്റാനുള്ള മാർഗം കൂടി...

ഉദയമ്മ, മക്കളായ അഞ്ജലി കൃഷ്ണ, അക്ഷര കൃഷ്ണ, ആഷ കൃഷ്ണ എന്നിവർ കടയ്ക്കു മുന്നിൽ.
SHARE

പൂച്ചാക്കൽ ∙ ഉച്ചവെയിലത്തൊരു നാരങ്ങാവെള്ളം അല്ലെങ്കിൽ സംഭാരം, വൈകിട്ട് കവലയിലിരുന്ന് കൊറിക്കാൻ ഒരു പൊതി കപ്പലണ്ടി, സന്ധ്യാനേരത്ത് ചായയും കാപ്പിയും പലഹാരങ്ങളും... ഇതോടൊപ്പം, കടയിലെത്തുന്നവർക്ക് ഭാഗ്യം പരീക്ഷിക്കാൻ ഭാഗ്യക്കുറിയും... ഇതു വെറും പെട്ടിക്കടയല്ല; പ്രാരബ്ധങ്ങളിൽ നിന്നു കുടുംബത്തെ കരകയറ്റാനുള്ള അഞ്ജലി കൃഷ്ണയുടെയും അക്ഷര കൃഷ്ണയുടെയും ആഷ കൃഷ്ണയുടെയും മാർഗം കൂടിയാണ്.

അഞ്ജലി എംഎ കഴിഞ്ഞതാണ്. അക്ഷര എൻട്രൻസ് പരിശീലനം നടത്തുന്നു. ആഷ പാരാമെഡിക്കൽ കോഴ്സിനു പ്രവേശനം കാത്തിരിക്കുന്നു. ചേർത്തല - അരൂക്കുറ്റി റോഡിൽ പാണാവള്ളി ഇലഞ്ഞിക്കൽ ബസ് സ്റ്റോപ്പിനു സമീപമാണ് ഈ സഹോദരിമാരുടെ പെട്ടിക്കട. ഇവരുടെ അച്ഛൻ പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് അക്ഷര നിവാസിൽ ജയാനന്ദൻ കാൻസറിനു ചികിത്സയിലിരിക്കെ, കഴിഞ്ഞ മേയിൽ കോവിഡ് ബാധിച്ചു മരിച്ചു.

ജയാനന്ദനും ഉദയമ്മയ്ക്കും 4 പെൺമക്കളാണ്. മൂത്തമകൾ ആര്യ കൃഷ്ണയുടെ വിവാഹം കഴിഞ്ഞു. ആകെയുള്ള 3 സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി വായ്പയെടുത്താണ് വിവാഹം നടത്തിയത്. ജയാനന്ദന്റെ മരണശേഷം ഭാര്യയും മക്കളും കടുത്ത ബുദ്ധിമുട്ടിലായി. ഉദയമ്മ തൊഴിലുറപ്പിനു പോകുന്നുണ്ടെങ്കിലും ആ വരുമാനംകൊണ്ട് കുടുംബം പോറ്റാൻ കഴിയുന്നില്ല.

പഠനത്തിൽ മിടുക്കരായ മക്കളെ തുടർന്നും പഠിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനു വഴിയില്ലെന്ന് ഉദയമ്മ പറയുന്നു. സ്ഥിരമായി ചെറിയ വരുമാനം കണ്ടെത്തണമെന്ന ആലോചനയിൽ നിന്നാണ്, ജയാനന്ദൻ മുൻപു ബാർബർ ഷോപ്പ് നടത്തിയിരുന്ന സ്ഥലത്ത് മക്കൾ ഭാഗ്യക്കുറി വിൽപനയും പിന്നീടു പെട്ടിക്കടയും ആരംഭിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA