1000 ലീറ്റർ വ്യാജമദ്യം,ലേബലുകളും വ്യാജ ഹോളോഗ്രാമുകളും: 2 പേർ കസ്റ്റഡിയിൽ

liquor
SHARE

അമ്പലപ്പുഴ ∙ താമസമില്ലാത്ത വീട്ടിൽനിന്നു വൻതോതിൽ സ്പിരിറ്റും വ്യാജമദ്യവും അനുബന്ധ സാധനങ്ങളും പിടികൂടിയ കേസിൽ 2 പേർ അമ്പലപ്പുഴ പൊലീസിന്റെ കസ്റ്റ‍ഡിയിലെന്നു സൂചന.  കൂടുതൽപേർ പ്രതികളായേക്കും. കേസിൽ കരുമാടി സ്വദേശി രാഹുലിനെ (29)    ഡിസംബർ 11നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കരൂ‍ർ കാഞ്ഞൂർമഠത്തിനു കിഴക്ക് വീട്ടിൽനിന്ന് 1000 ലീറ്ററിലധികം മദ്യവും സ്പിരിറ്റും പിടികൂടിയത് ഡിസംബർ പത്തിനാണ്. കേസുമായി ബന്ധപ്പെട്ട് മംഗളൂരു, കോയമ്പത്തൂർ എന്നിവി‌ടങ്ങളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു.പ്രതികൾ സ്പിരിറ്റിൽ കൃത്രിമ നിറങ്ങളും മറ്റും ചേർത്തു വിവിധ രീതിയിലുള്ള വ്യാജമദ്യം നിർമിക്കുകയായിരുന്നു. ലേബലുകളും വ്യാജ ഹോളോഗ്രാമുകളും നിർമിച്ച് യന്ത്രസഹായത്തോടെ കുപ്പികളിൽ നിറ‍ച്ച് വിവിധ ജില്ലകളിലെ ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു രീതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA