ചെങ്ങന്നൂർ ∙ മണ്ഡല മകരവിളക്ക് ഉത്സവ കാലയളവിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് 3.34 കോടി രൂപയുടെ വരുമാനം. സീസൺ കാലയളവിൽ, 2021 നവംബർ 15 മുതൽ ഇന്നലെ വരെ നടത്തിയ സർവീസുകളിൽ നിന്നു 3,34,16,817 രൂപയാണു നേടിയത്. 1752 സർവീസുകളും 1987ട്രിപ്പുകളും നടത്തി. 2,73,197 യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു. കോവിഡ് കാലം തീർത്ത പ്രതിസന്ധി സൃഷ്ടിച്ച 2020–2021 സീസണിൽ കേവലം 34.77 ലക്ഷം രൂപ മാത്രമായിരുന്നു ഡിപ്പോയുടെ വരുമാനം. എന്നാൽ 2019–2020 ൽ 5,53, 29,874 രൂപ നേടിയിരുന്നു.5,57,237 യാത്രക്കാരാണ് അന്നു യാത്ര ചെയ്തത്. 2895 സർവീസുകളും 3561 ട്രിപ്പുകളും നടത്തി.
ശബരിമല തീർഥാടനം; കെഎസ്ആർടിസി ചെങ്ങന്നൂർ ഡിപ്പോയ്ക്ക് വരുമാനം 3.34 കോടി

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.