പോക്സോ കേസ്: ഓട്ടോ ഡ്രൈവർക്ക് 3 വർഷം തടവ്

arrest-representational-image
SHARE

ആലപ്പുഴ ∙ പോക്സോ കേസിൽ  ഓട്ടോറിക്ഷാ ഡ്രൈവർക്ക് 3 വർഷം തടവും 25,000 രൂപ പിഴയും. രാമങ്കരി 10–ാം വാർഡ് പള്ളിക്കൂട്ടുമ്മ മുറിയിൽ പുത്തൻ കളത്തിൽ പ്രിൻസ് ഫിലിപ്പോസിനെ (40) ആണ് ആലപ്പുഴ പോക്സോ കോടതി ജഡ്ജി എ. ഇജാസ് ശിക്ഷിച്ചത്. 2016 മേയ് 7ന് ആണ് കേസിനാസ്പദമായ സംഭവം. കിടങ്ങറയിലെ ബാങ്കിൽ മുത്തശ്ശിക്കൊപ്പം എത്തിയ പതിനാലുകാരിയെ കടന്നു പിടിച്ചെന്നാണു കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ 3 മാസം കൂടി ശിക്ഷ അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. സീമ ഹാജരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN alappuzha
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA