ADVERTISEMENT

എടത്വ ∙ ഇരട്ടകളായ പവിത്രയും സുചിത്രയും വിവാഹശേഷം ഒരേ വീട്ടിലേക്ക്  വലതുകാൽ വച്ച് കയറി. ഇരട്ട സഹോദരങ്ങളായ ഇവരെ ഇരട്ട സഹോദരന്മാർ തന്നെ വിവാഹം കഴിച്ചു.തലവടി ഇലയനാട് വീട്ടിൽ ഇ.എൻ പവിത്രന്റെയും സുമംഗല ദേവിയുടെയും മക്കളായ ഇവരെ പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ, രത്നമ്മ ദമ്പതികളുടെ ഇരട്ട ആൺമക്കളായ അനുവും വിനുവും വരണമാല്യം ചാർത്തി.  ഇന്നലെ 12.15-ന് തലവടി മഹാഗണപതി ക്ഷേത്ര നടയിലായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com