ADVERTISEMENT

തൈയ്ക്കൽ ∙ തൈക്കലിൽ മണ്ണിനടിയിൽ നൂറ്റാണ്ടുകൾ പഴക്കമുളള പായ്ക്കപ്പൽ കണ്ടെത്തിയ സ്ഥലം  അനാഥമായി കാടുകയറിയ നിലയിലാണ്. സംരക്ഷിക്കുമെന്നും മ്യൂസിയം ആക്കുമെന്നുള്ള പ്രഖ്യാപനങ്ങൾക്കു പഴക്കം ഏറെ. തൈയ്ക്കൽ കടപ്പുറത്തിനു കിഴക്ക് അരങ്ങംപറമ്പ് തോട് 1994 ൽ വൃത്തിയാക്കിയ തൊഴിലാളികളുടെ തൂമ്പ മരത്തടിയിൽ തട്ടുകയും കൂടുതൽ കുഴിച്ചപ്പോൾ പായ്ക്കപ്പൽ കണ്ടെത്തുകയും ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള പുരാവസ്തു വിദഗ്ധർ പല രീതിയിൽ പരിശോധന നടത്തി 1010 വർഷം പഴക്കമുണ്ടെന്ന നിഗമനത്തിൽ എത്തി.

alappuzha-thaikalil-land-now
തൈയ്ക്കലിൽ പായ്ക്കപ്പൽ കണ്ടെത്തിയ സ്ഥലം ഇപ്പോൾ.

മണ്ണിനടിയിൽ തിട്ടയിൽ ഉറച്ചുപോയ പായ്ക്കപ്പൽ ഭാഗങ്ങൾ അതേപോലെ പുറത്തെടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. പായ്ക്കപ്പൽ ഖനനം ചെയ്ത് എടുക്കുന്നതിന് ആദ്യ ഘട്ടത്തിൽ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പിന്നീട് നിലവിലുള്ള അവസ്ഥയിൽ സംരക്ഷിക്കുന്നതാണ് ഉചിതമെന്നു വിദഗ്ദ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മ്യൂസിയമാക്കി സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കപ്പൽ കണ്ടെത്തിയ 1.10 ഏക്കർ സ്ഥലം 1998 ൽ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് വലിയൊരു പദ്ധതിക്കു രൂപം നൽകി. 

കപ്പലിന്റെ പുറമേ നിന്നു ലഭിച്ച കുറച്ചു ഭാഗങ്ങൾ തൃപ്പൂണിത്തറ ഹിൽ പാലസിൽ സൂക്ഷിക്കാനും തീരുമാനിച്ചു.  പ്രധാന റോഡിൽ നിന്നും 20 മീറ്റർ അകലെയുള്ള കപ്പൽ കണ്ടെത്തിയ സ്ഥലത്തേയ്ക്കു പോകുവാൻ വഴിയില്ലാത്തതാണു തുടർ പ്രവർത്തനങ്ങൾക്കു തടസ്സം.  താഴ്ന്ന പ്രദേശമായതിനാൽ വെള്ളക്കെട്ടുള്ള ഈ സ്ഥലത്ത് കപ്പൽ കിടന്നതിന് ചുറ്റുമായി പുരാവസ്തു വകുപ്പ് വേലി കെട്ടി തിരിച്ചു.  കാവലിന് ഒരാളെ നിയോഗിക്കുകയും ചെയ്തു. ഇപ്പോൾ കാവലിന് ആളില്ല.

- ജാക്സൺ ജോർജ് , വെട്ടയ്ക്കൽ ഏജന്റ് 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com