ADVERTISEMENT

ആലപ്പുഴ ∙ കലയുടെ കൈവിരുതും ‘കാൽവിരുതും’ കടന്ന് തലകൊണ്ടുള്ള പരീക്ഷണത്തിൽ ശ്രദ്ധയൂന്നുകയാണ് ആലപ്പുഴ സ്വദേശിനി ഷെബന ഷംസുദീൻ. ഷെബന കാലുകൊണ്ട് വരച്ച പ്രമുഖരുടെ ചിത്രങ്ങൾ മുൻപു ചർച്ചയായിരുന്നു. ഇപ്പോൾ തലമുടിയിൽ മാർക്കർ പേന തിരുകി, ചുമരിൽ പതിപ്പിച്ചിരിക്കുന്ന പേപ്പറിൽ തലകൊണ്ടാണ് ചിത്രരചന. വിജയ്, മെസ്സി, മോഹൻലാൽ, ജയസൂര്യ, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ തലകൊണ്ടു വരച്ചു ഷെബന.

കോവിഡ്കാലത്താണ് ചിത്രരചന സജീവമാക്കിയത്. കൊല്ലം അസീസിയ ഡെന്റൽ കോളജിലെ അവസാന വർഷ വിദ്യാർഥിയായ ഷെബനയുടെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നല്ല സ്വീകാര്യത ലഭിക്കുന്നുണ്ട്. കൈകൊണ്ടും കാൽ കൊണ്ടും വരയ്ക്കുന്നതു പോലെ എളുപ്പമല്ലെങ്കിലും, മുടിയിൽ മാർക്കർ തിരുകിയുള്ള പ്രകടനത്തിന് വലിയ പരിശീലനമൊന്നും വേണ്ടിവന്നില്ലെന്നാണ് ചിത്രകാരി പറയുന്നത്. വൈഎംസിഎ ജംക്‌ഷനു സമീപം പൗർണമിയിൽ താമസിക്കുന്ന ഷംസുദീൻ സുലൈമാന്റെയും സാഹിറത്ത് ബീഗത്തിന്റെയും മകളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com