ADVERTISEMENT

ചാരുംമൂട്∙ പൊതുവേ മാന്യന്മാരായാണു സിപിഐക്കാരെ കണ്ടിട്ടുള്ളതെന്നും  എന്നാൽ ചാരുംമൂട്ടിൽ അവർ കോൺഗ്രസ് പ്രവർത്തകർക്കും ഓഫിസിനും നേരെ ആക്രമണം നടത്തിയതോടെ ഇനി അങ്ങനെ കാണാൻ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പരുക്കേറ്റ പ്രവർത്തകരെയും അക്രമത്തിൽ തകർന്ന കോൺഗ്രസ് ഓഫിസും സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

പൊലീസ് സാന്നിധ്യത്തിൽ പ്രവർത്തകർക്കും ഓഫിസിനും നേരെ നടന്ന ആക്രമണത്തിനെതിരെ  നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടികളുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി മർദിക്കുകയും കോൺഗ്രസ് ഓഫിസ് പൂർണമായും  തകർക്കുകയും  ചെയ്തപ്പോൾ പൊലീസ് കയ്യുംകെട്ടി അക്രമികൾക്ക് കൂട്ടുനിൽക്കുകയായിരുന്നു. ഇതാണോ പൊലീസിന്റെ ജോലിയെന്ന് അദ്ദേഹം ചോദിച്ചു.   

ഉമ്മൻചാണ്ടി  അപലപിച്ചു

ചാരുംമൂട്∙ കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും കോൺഗ്രസ് ഓഫിസിന് നേരെയും നടത്തിയ ആക്രമണത്തെ   മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി  അപലപിച്ചു.  അക്രമത്തിൽ  തകർക്കപ്പെട്ട കോൺഗ്രസ് ഓഫിസ് അദ്ദേഹം സന്ദർശിച്ചു.   സിപിഐ നടത്തിയ   ആക്രമണത്തെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും   പൊലീസ്  അവരുടെ വാഹനങ്ങളിൽ കയറിയിരുന്ന് ആക്രമണങ്ങൾക്ക് കൂട്ടുനിന്നെന്നും ഉമ്മൻചാണ്ടി പറഞ്ഞു. മർദനമേറ്റ കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം സന്ദർശിച്ചു. 

സിപിഐ ആക്രമണത്തിൽ തകർന്ന കോൺഗ്രസ്  ബ്ലോക്ക് കമ്മിറ്റി ഓഫിസ് രമേശ് ചെന്നിത്തല  സന്ദർശിച്ചപ്പോൾ. കെ.കെ. ഷാജു, ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.ആർ. മുരളീധരൻ  തുടങ്ങിയവർ സമീപം.
സിപിഐ ആക്രമണത്തിൽ തകർന്ന കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസ് രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ. കെ.കെ. ഷാജു, ഡിസിസി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.ആർ. മുരളീധരൻ തുടങ്ങിയവർ സമീപം.

രമേശ് ചെന്നിത്തല സന്ദർശിച്ചു

ചാരുംമൂട്∙ ആക്രമണത്തിലൂടെ കോൺഗ്രസ് പ്രവർത്തകരുടെ വീര്യം നശിപ്പിക്കാമെന്നത് കമ്യൂണിസ്റ്റ് പാർട്ടികളുടെ  വ്യാമോഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.  പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരെ അദ്ദേഹം സന്ദർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com