ADVERTISEMENT

ആലപ്പുഴ ∙ സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയോടനുബന്ധിച്ചുള്ള പട്ടയ മേളകൾ സമാപിക്കുമ്പോൾ മുപ്പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിൽ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിച്ച് ഭൂമിയില്ലാത്തവർക്ക് നൽകും. റവന്യു വകുപ്പിനെ ജില്ലതിരിച്ച് ഇ- ജില്ലകളാക്കി മാറ്റുന്നതിന് തയാറെടുപ്പുകൾ നടക്കുകയാണ്. നിലവിൽ വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകൾ ഇ-ജില്ലകളായി മാറിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ആലപ്പുഴയെ സമ്പൂർണ ഇ- ജില്ലയാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. 

മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. 

530 പേർക്ക് പട്ടയം വിതരണം ചെയ്തു. ചേർത്തല- 125, അമ്പലപ്പുഴ- 131, കുട്ടനാട്- 99, മാവേലിക്കര- 26, കാർത്തികപ്പള്ളി- 55, ചെങ്ങന്നൂർ- 34 എന്നിങ്ങനെയാണ് വിതരണം ചെയ്ത പട്ടയങ്ങളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്ക്. ഇതിനുപുറമേ 60 ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു. എഴുപുന്ന പനയപ്പള്ളിൽ സ്വദേശി രാധ ആദ്യ പട്ടയം ഏറ്റുവാങ്ങി. എ.എം.ആരിഫ് എംപി, എംഎൽഎമാരായ എച്ച്.സലാം, തോമസ് കെ.തോമസ്, എം.എസ്.അരുൺകുമാർ, നഗരസഭാധ്യക്ഷ സൗമ്യരാജ്, നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, കൗൺസിലർ എ.എസ്.കവിത, എ.ഡി.എം.സന്തോഷ് കുമാർ, സബ് കലക്ടർ സൂരജ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com