ADVERTISEMENT

ചേർത്തല∙ പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിലെ ഉൽപാദനം പോരെന്നും നിലവിലുള്ള ശരാശരി ഉൽപാദനമായ 200 - 250 ടൺ 500ൽ എത്തിയാൽ ലാഭം കിട്ടുമെന്നും മന്ത്രി പി. രാജീവ്. ഓട്ടോകാസ്റ്റിൽ സിലിക്ക മണലിൽ നിന്നു പരിസ്ഥിതി സൗഹൃദ ഇഷ്ടിക നിർമിക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓട്ടോകാസ്റ്റിനു രക്ഷപെടാനുള്ള അവസാന അവസരമാണിത്. സർക്കാർ പണം മുടക്കി നഷ്ടം നികത്താമെന്നു കരുതേണ്ട. പ്രവർത്തനം നിർത്തിയാലും നാട്ടിലൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 41 പൊതുമേഖലാസ്ഥാപനങ്ങളിൽ 21 എണ്ണവും ലാഭത്തിലാണ്.

അടുത്തവർഷം 30 എണ്ണം ലാഭത്തിലാക്കും. അതിൽ ഓട്ടോകാസ്റ്റ് ഉണ്ടാകണം. റെയിൽവേ, ഷിപ്‌യാഡ് തുടങ്ങിയ വലിയ സ്ഥാപനങ്ങളുമായി ഓട്ടോകാസ്റ്റിനു ഇടപാടുണ്ട്. ഈ സ്ഥാപനങ്ങൾക്കാവശ്യമായ സാധനങ്ങൾ ഉൽപ്പാദിപ്പിച്ചു നൽകാൻ കഴിയണമെന്നും ഇവയുടെ മേധാവികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്നും മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഓട്ടോകാസ്റ്റ് ചെയർമാൻ അലക്‌സ് കണ്ണമല, എംഡി വി.കെ. പ്രവിരാജ്, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, വി.ജി. മോഹനൻ, എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com