ADVERTISEMENT

അമ്പലപ്പുഴ ∙ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറു‌ടെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളജുകളിലെ നഴ്സുമാർക്കായി സർക്കാർ പ്രഖ്യാപിച്ച 2 പുരസ്കാരങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാർക്ക്. മികച്ച ഹെഡ് നഴ്സായി കെ.എം.ഷൈനിയും സ്റ്റാഫ് നഴ്സായി സജ്ന ജലീലും തിരഞ്ഞെടുക്കപ്പെട്ടു.

alappuzha-sajna
സജ്ന

ആശുപത്രിയിൽ ലൈബ്രറി, പൂന്തോട്ടം; സജ്നയ്ക്കു കയ്യടി

ഡ്യൂട്ടി ചെയ്തിരുന്ന പീഡിയാട്രിക് വാർഡിൽ കുട്ടികൾക്ക് ലൈബ്രറിയും റേഡിയേഷൻ വാർഡിനോടു ചേർന്ന് പൂന്തോട്ടവും ഒരുക്കി രോഗികൾക്ക് ആശ്വാസം പകർന്ന സജ്ന ജലീലിനെ തേടിയാണ് ജില്ലയിലെ മികച്ച സ്റ്റാഫ് നഴ്സ് പുരസ്കാരമെത്തിയത്. 2020 ഏപ്രിൽ 6ന് മാതാവ് സൈനബ മരിച്ചെങ്കിലും കോവിഡ് ഡ്യൂട്ടി കഴിഞ്ഞു ക്വാറന്റീനിലായിരുന്നതിനാൽ അവസാനമായി കാണാൻപോലും സജ്നക്ക് സാധിച്ചില്ല. ആലപ്പുഴ കനാൽ വാർഡ് സാജിദ് മൻസിലിൽ സമീറാണു ഭർത്താവ്. സാജിദ്, സഹദ് എന്നിവരാണ് മക്കൾ.

കെ.എം.ഷൈനി

ഷൈനി; കോവിഡിനെ തോൽപിച്ച കരുതൽ

കോവിഡ് ഡ്യൂട്ടിയിലും ജനറൽ ഡ്യൂട്ടിയിലും പുലർത്തിയ നിസ്വാർഥ സേവനം കണക്കിലെടുത്താണ് കെ.എം.ഷൈനിക്ക് ജില്ലയിലെ മികച്ച ഹെഡ് നഴ്സിനുള്ള പുരസ്കാരം നൽകുന്നത്. കോവിഡ് വാർഡിന്റെ ചുമതല 5 തവണ ഏറ്റെടുത്തതിനു പുറമേ രണ്ടരമാസം തുടർച്ചയായി കോവിഡ് ഡ്യൂട്ടി ചെയ്യാനും ഷൈനിയുണ്ടായിരുന്നു. രോഗികളോടുള്ള ഷൈനിയുടെ സമീപനവും മാതൃകാപരമാണ്. റേഡിയേഷൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ ചില രോഗികൾക്ക് സൗജന്യമായി മരുന്നും ഭക്ഷണവുമൊക്കെ വാങ്ങിനൽകി. കൂട്ടിരിപ്പുകാരില്ലാത്ത രോഗികളെ പരിപാലിക്കുന്നതിലും ഷൈനി മുന്നിലുണ്ട്. 11 വർഷമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുന്നു. എഴുപുന്ന കിങ്കരൻതറ കെ.എക്സ്. ആൽബർട്ടാണു ഭർത്താവ്. അമിത് ആൽബർട്ട് സേവ്യർ, ഐയോന തെരേസ ആൽബർട്ട് എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com