ഉത്സവത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലെ കപ്പലണ്ടി ചാലഞ്ച്: 3 അംഗപരിമിതർക്ക് വൈദ്യുത ചക്രക്കസേര

alappuzha-wheel-chair
കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ കപ്പലണ്ടി ചാല‍ഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ചു വാങ്ങിയ വൈദ്യുത ചക്രക്കസേര കരീലക്കുളങ്ങര അഞ്ചാംലുംമൂട്ടിൽ അഭിലാഷ് കുമാറിനു നൽകിയപ്പോൾ.
SHARE

ഹരിപ്പാട് ∙ കരുതൽ ഉച്ചയൂണ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കപ്പലണ്ടി ചാലഞ്ചിലൂടെ 3 അംഗപരിമിതർക്ക് വൈദ്യുത ചക്രക്കസേര വാങ്ങി നൽകി. ഭിന്നശേഷിക്കാരിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട് മുറിമുട്ടത്ത് പറമ്പിൽ അമ്പിളി, അപൂർവ രോഗം ബാധിച്ച് ഇരുകാലുകളും മുറിച്ചു മാറ്റേണ്ടി വന്ന കുമാരപുരം ചിത്തിരയിൽ വിനോദ്, ഒരു വശം തളർന്ന കരീലക്കുളങ്ങര അഞ്ചാലുംമൂട്ടിൽ അഭിലാഷ് എന്നിവർക്കാണു ചക്രക്കസേരകൾ നൽകിയത്. 

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലായി നടത്തിയ കപ്പലണ്ടി ചാലഞ്ചിലൂടെ 1.36 ലക്ഷം രൂപ സമാഹരിച്ചിരുന്നു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ, ചിങ്ങോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിനു, റവ. സോനു ജോർജ്, ഹരിപ്പാട് ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി മധുര നാഥ്, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ജി.എസ്.ബൈജു, ലല്ലു ജോൺ, ശ്രീജിത്ത് പത്തിയൂർ, പ്രഭാഷ് പാലാഴി, ശെൽവറാണി, നജീബ് സലീം, ഷൈജു ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA