ADVERTISEMENT

ഐടിഐ ജംക്‌ഷൻ ∙ ഗതാഗതക്കുരുക്ക് പതിവായിട്ടും എംസി റോഡിലെ ഐടിഐ ജംക്‌ഷനിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കാൻ നടപടിയില്ല. ഗവ.ഐടിഐയിലും വനിതാ ഐടിഐയിലും പഠിക്കുന്ന നൂറുകണക്കിനു വിദ്യാർഥികളും കിടങ്ങന്നൂർ റോഡിലേക്കും ചെങ്ങന്നൂർ, പന്തളം ഭാഗങ്ങളിലേക്കും പോകുന്ന ഒട്ടേറെ യാത്രക്കാരും എംസി റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളും സംഗമിക്കുന്ന ജംക്‌ഷനിൽ ഗതാഗതക്കുരുക്കും ഡ്രൈവർമാർ തമ്മിൽ തർക്കവും പതിവാണ്.

വിവിധ സ്കൂളുകളിലേക്കും പിഐപി ഓഫിസിലേക്കും പോകുന്നവരും ജംക്‌ഷൻ കടക്കാൻ ബുദ്ധിമുട്ടുന്നുണ്ട്. കിടങ്ങന്നൂർ റോഡിൽ നിന്നു തിരക്കേറിയ എംസി റോഡിലേക്കു പ്രവേശിക്കാൻ വാഹനങ്ങൾക്ക് ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നു. പന്തളം, ചെങ്ങന്നൂർ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തുടർച്ചയായി എത്തുന്നതു കാരണം റോഡ് മുറിച്ചു കടക്കാൻ പെടാപ്പാട് പെടേണ്ട സ്ഥിതിയാണ്. കാൽനടയാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്.

പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം പലപ്പോഴും ലഭിക്കുന്നുമില്ല. ജം‌ക്‌ഷനിലെ ഹൈമാസ്റ്റ് വിളക്ക് പൂർണമായും പ്രകാശിക്കുന്നില്ലെന്നും പരാതിയുണ്ട്. ഇതുമൂലം രാത്രിയിൽ മതിയായ വെളിച്ചം കിട്ടാത്തത് അപകടങ്ങൾക്കു സാധ്യതയുണ്ടാക്കുന്നു. ജംക്‌ഷനിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com