ADVERTISEMENT

ചാരുംമൂട് ∙ ജീവകാരുണ്യ പ്രവർത്തകനും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന കരിമുളയ്ക്കൽ ഇളംപ്ലാകളീക്കൽ സുരേഷ് (46) അന്തരിച്ചു.  ചാരുംമൂട്ടിലെ ടാക്സി ഡ്രൈവറായ സുരേഷ് 2013 ൽ വൃക്ക മാറ്റിവയ്ക്കകൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഇതിനു ശേഷം ചലച്ചിത്രതാരം സീമ ജി.നായർക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അടുത്തിടെ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രണ്ടിന്. ഭാര്യ: കവിത (അംഗണവാടി ഹെൽപർ ചുനക്കര ) മക്കൾ: ആദിത്യ, അഭിഷേക്.

ചാരുംമൂട്‌∙ എട്ടു വർഷം മുൻപ് നാടിന്റെ കരുതലിൽ വൃക്കരോഗത്തെ അതിജീവിച്ച സുരേഷ് ഒടുവിൽ കാൻസറിനു കീഴടങ്ങി വിടവാങ്ങിയത് നാടിന് വേദനയായി. കഴിഞ്ഞ ഏപ്രിൽ 8 ന് സുരേഷിന്റെ വൃക്കമാറ്റി വച്ചിട്ട് 8 വർഷം പൂർത്തിയായിരുന്നു. ഇതിനു 3 ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11 നാണ് അന്നനാളത്തിൽ കാൻസർ ആണെന്ന് സ്ഥിരീകരിച്ചത്. ചാരുംമൂട്ടിൽ ടാക്സി കാർ ഡ്രൈവറായിരുന്ന സുരേഷിന് 2013ൽ വൃക്കരോഗം മൂർഛിച്ചതോടെ നാട്ടുകാർ കൈകോർത്തു സഹായം നൽകുകയും സഹോദരി സരസ്വതി വൃക്ക ദാനം ചെയ്യുകയുമായിരുന്നു. 

ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ സുരേഷ് പിന്നീടുള്ള ജീവിതം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളയം പിടിക്കുമ്പോഴും സഹജീവികളുടെ ബുദ്ധിമുട്ടുകളിൽ ഇടപെടാനും കഴിയുന്ന സഹായമെത്തിക്കാനും പരമാവധി സമയം കണ്ടെത്തി. ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്ന രോഗികൾക്കായി തന്റെ വാഹനം സൗജന്യമായി ഓടിച്ചു.

വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്ന രോഗികൾക്കു സഹായങ്ങൾ എത്തിച്ചു. ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയായ സുരേഷ് ചലച്ചിത്ര താരം സീമാ ജി.നായർക്കൊപ്പമായിരുന്നു ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായത്. രോഗാവസ്ഥയിലുള്ള ഏതൊരാൾക്കും എന്തു സഹായം നൽകാനും സുരേഷ് ഒപ്പം നിന്നിരുന്നതായി സിമ ജി.നായർ അനുസ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com