ADVERTISEMENT

വള്ളികുന്നം ∙ സുമനസ്സുകളുടെ സഹായമില്ലാതെ എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് വള്ളികുന്നം കടുവുങ്കൽ മനാശ്ശേരിൽ ആനന്ദനും ഭാര്യ സരസ്വതിയും. ചികിത്സിക്കാൻ പണമില്ലാതെ വലയുകയാണിവർ. അപകടത്തിൽ പരുക്കേറ്റു വലതുകാൽ മുറിച്ചു മാറ്റിയ ആനന്ദൻ (62) കൃഷിയും പശു കറവയും നടത്തിയാണ് കുടുംബം പോറ്റിയിരുന്നത്. താങ്ങായി നിന്ന ഭാര്യ സരസ്വതിക്ക് (60) ഒരു വർഷം മുൻപ് കാൻസർ ബാധിച്ചതോടെ ജീവിതം ഇരുട്ടിലായി.

തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലാണ് സരസ്വതി ഇപ്പോൾ. പരിചയക്കാരുടെ സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ നടത്തി വന്നത്. അമ്മയെ പരിചരിക്കാൻ വീട്ടിൽ നിൽക്കേണ്ടി വന്നതോടെ നഴ്സായ ഏകമകൾ ലേഖയ്ക്ക് ജോലിയും നഷ്ടമായി. ചികിത്സാ ചെലവുകൾക്കു സുമനസ്സുകളുടെ കാരുണ തേടുകയാണ് ഈ കുടുംബം. സരസ്വതിയുടെ പേരിൽ ഫെഡറൽ ബാങ്ക് കാമ്പിശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 17270100062256. ഐഎഫ്എസ്‌സി FDRL 0001727. ഫോൺ: 7902331712.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com