ADVERTISEMENT
കുട്ടനാട് ∙ സംസാരശേഷിയില്ലായ സ്ത്രീയുടെ മൃതദേഹം വീടിനു സമീപത്തെ ചതുപ്പിൽ കണ്ടെത്തി. പുളിങ്കുന്ന് പഞ്ചായത്ത് 9ാം വാർഡിൽ കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷിയുടെ (78) മൃതദേഹമാണ് കണ്ടെത്തിയത്. അവിവാഹിതയായ അംബുജാക്ഷിയെ ഏപ്രിൽ 21 മുതൽ കാണാനില്ലായിരുന്നു. ഇന്നലെ ചതുപ്പിൽ പുല്ലു ചെത്താനെത്തിയ ഇതര സംസ്ഥാന തൊഴിലാളിയാണ് ജീർണാവസ്ഥയിലായ മൃതദേഹം കണ്ടെത്തിയത്. വസ്ത്രം കണ്ടാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് ഫൊറൻസിക് അധികൃതർ എത്തിയ ശേഷമേ തുടർ നടപടി സ്വീകരിക്കുകയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com