ADVERTISEMENT

എടത്വ∙ മാർജിൻ ഫ്രീ മാർക്കറ്റിൽ തീപിടിത്തം. തലവടി വില്ലേജ് ഓഫിസിനു സമീപം യൂണിവേഴ്സൽ മാർജിൻ ഫ്രീ മാർക്കറ്റ് ഷോറൂമിലാണ് ഇന്നലെ പുലർച്ചെ 5.30 ന് തീ പിടിത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ മുണ്ടുചിറയിൽ അനീഷ് കുമാർ പറഞ്ഞു.  ഷോർട്സർക്യൂട്ട് ആണ് കാരണമെന്നു കരുതുന്നു. പ്രഭാത സവാരിക്ക് ഇറങ്ങിയവർ കടയിൽ നിന്നും പുക ഉയരുന്നതു കണ്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഉടമ എത്തി നാട്ടുകാരുടെ സഹായത്തോടെ തീ അണച്ചു. സ്റ്റേഷനറി സാധനങ്ങളാണ് നഷ്ടമായതിൽ കൂടുതലും. പുക നിറഞ്ഞതിനാൽ മറ്റു സാധനങ്ങൾ ഉപയോഗ ശൂന്യമായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com