ADVERTISEMENT

കലവൂർ ഗവ.എൽപി സ്കൂളിൽ ഒന്നുമുതൽ 4 വരെ ക്ലാസുകളിലെ 812 കുട്ടികൾക്കായി 17 ക്ലാസ്മുറികൾ മാത്രമാണുള്ളത്. 25 മുറികൾ ആവശ്യമാണ്. 2019–20 ൽ 3 നില കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചെങ്കിലും നിർമാണം വൈകുന്നു. പഴയ കെട്ടിടം പൊളിച്ചു. മരത്തിന്റെ ചുവട്ടിലും വാഹനഷെഡിലും വരാന്തയിലും ഇരുത്തിയാണ് ചില ക്ലാസുകൾ കഴിഞ്ഞ വർഷം നടത്തിയത്.

ആലപ്പുഴ ഗേൾസ് എച്ച്എസ്എൽപിഎസിൽ 5 ക്ലാസ് മുറികളുടെ കുറവുണ്ട്. ഓഡിറ്റോറിയത്തിൽ 2 ക്ലാസ് നടത്തിയാലും 3 ക്ലാസുകൾ നടത്താൻ സമീപത്തെ ഗേൾസ് എച്ച്എസിനെ സമീപിക്കേണ്ടി വരും. 5 ക്ലാസ്മുറികൾ അടങ്ങുന്ന കെട്ടിടം പണി പൂർത്തിയാകാൻ ഒരു മാസമെങ്കിലും വേണ്ടിവരും.

കളർ‌കോട് ഗവ.യുപി സ്കൂൾ കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചുനീക്കി. രണ്ട് നിലയിലായി 10 ക്ലാസ്മുറികൾ നിർമിക്കാൻ സാങ്കേതികാനുമതി ലഭിച്ചു. എസ്റ്റിമേറ്റിൽ വയറിങ്ങിന്റെ തുക ഉൾപ്പെടുത്തിയിരുന്നില്ല. അതിനുള്ള അനുമതി ലഭിച്ചശേഷം ടെൻഡർ നടപടിയിലേക്കു പോകും. തൽ‌ക്കാലം ഓഡിറ്റോറിയത്തിലും സ്റ്റേജിലുമായി 7 ക്ലാസ്മുറികൾ ഒരുക്കാനാണു തീരുമാനം.

തോട്ടപ്പള്ളി ആനന്ദേശ്വരം ഗവ.എൽപി സ്കൂളിന്റെ പ്രധാന കെട്ടിടം ദേശീയപാത വികസനത്തിനായി പൊളിക്കേണ്ടിവരും. പ്രീ–പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 135 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ ഇനിയും തീരുമാനമായിട്ടില്ല. സ്കൂളിന്റെ മറ്റൊരു കെട്ടിടത്തിന്റെ ഭിത്തികൾ വിള്ളൽ വീണ അവസ്ഥയിലാണ്.

സ്കൂൾ കെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് ചെങ്ങന്നൂർ ഗവ.റിലീഫ് എൽപിഎസ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ കുട്ടികളെയും അധ്യാപകരെയും കിഴക്കേനട ഗവ.യുപിഎസിലേക്കു മാറ്റി. ഇവിടെയാണു നിലവിൽ പ്രവർത്തനം. കെട്ടിടം ഉപയോഗയോഗ്യമാക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു കത്തു നൽകിയതായി എഇഒ പറഞ്ഞു.

വള്ളികുന്നം ഇലിപ്പക്കുളം ഗവ. എൽപിഎസിൽ 8 ക്ലാസ്മുറികളുടെ കുറവുണ്ട്. പകരം സംവിധാനം ആലോചനയിലാണ്. ക്ലാസ്മുറികൾ നിർമിക്കാൻ സർക്കാർ ഒരു കോടി 30 ലക്ഷം രൂപ അനുവദിച്ചെങ്കിലും സ്ഥലപരിമിതി കാരണം നടക്കുന്നില്ല. പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം നിർമിക്കാനുള്ള ആലോചനയുമുണ്ട്. കൂടാതെ, ഈ അധ്യയനവർഷം കുട്ടികൾ കൂടുതലെത്തിയാൽ സമീപത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ സ്കൂൾ കെട്ടിടം വാടകയ്ക്ക് എടുക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.

 കുട്ടമംഗലം ഗവ.സ്കൂൾ കെട്ടിടത്തിന് 2017ൽ ഫിറ്റ്നസ് നഷ്ടമായതിനെത്തുടർന്ന് സമീപത്തുള്ള എസ്എൻഡിപി എച്ച്എസ്എസിലാണ് പ്രവർത്തിക്കുന്നത്. എൽകെജി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികളാണു പഠിക്കുന്നത്. കെട്ടിടനിർമാണം ഇനിയും പൂർത്തിയായിട്ടില്ല. മൂന്നു മാസത്തിനുള്ളിൽ തീരുമെന്ന് പിടിഎ അറിയിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com