ADVERTISEMENT

അമ്പലപ്പുഴ  ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടികളുടെ അത്യാഹിത വിഭാഗത്തിലും സർജറി വാർഡിലും കിടക്കകൾ കുറവ്.  കുട്ടികളുടെ അത്യാഹിത  വിഭാഗത്തിൽ 4 കിടക്കകളും കുട്ടികളുടെ സർജറി വാർഡിൽ 10 കിടക്കകളും മാത്രമാണുള്ളത്. വെള്ളിയാഴ്ച  രാത്രി  വിവിധ രോഗങ്ങളുമായെത്തിയ 14  കുട്ടികളെയാണ് 4 കിടക്കകളിലായി കിടത്തിയത്. കിടക്കയുടെ  കുറവു കണക്കിലെടുത്ത് രക്ഷിതാക്കളിൽ ചിലർ കുട്ടികളെ ഡിസ്ചാർജ് ചെയ്തു കൊണ്ടു പോവുകയും ചെയ്തു. 

കൂടാതെ സർജറി വാർഡ്  7ാം വാർഡിൽ നിന്ന് 9ാം വാർഡിലേക്ക് മാറ്റിയതിനു പുറമെ കിടക്കകളുടെ എണ്ണം 10 ആക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ 25 കിടക്കകളാണ് ഉണ്ടായിരുന്നത്. ചില ദിവസങ്ങളിൽ ഇവിടെയും 15  മുതൽ  20 വരെ കുട്ടികളെ പ്രവേശിപ്പിക്കേണ്ടി വരും. ഒരു കിടക്കയിൽ 2 മുതൽ 3 വരെ കുട്ടികൾ കാണും. ഇതും  പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. സൗകര്യക്കുറവ് കാരണം കുട്ടികൾക്ക് മരുന്നും ആഹാരവും കൊടുക്കാൻ കഴിയാതെ വരുന്നതായി പരക്കെ ആക്ഷേപമുണ്ട്. എന്നാൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും കുട്ടികളുടെ പരിചരണത്തിൽ വലിയ ജാഗ്രത കാണിക്കുന്നതിനാൽ  രക്ഷിതാക്കൾക്ക് പരാതിയുമില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com