ADVERTISEMENT

മുതുകുളം ∙ അഴീക്കലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 പേർക്ക് പരുക്ക്. തറയിൽകടവ് സ്വദേശികളായ അറ്റത്ത് സീനു, കാട്ടിൽ പടീറ്റതിൽ ഷാജി, പിച്ചക്കാട്ട് തെക്കതിൽ രാധാകൃഷ്ണൻ, പുത്തൻപുരക്കൽ കിഴക്കതിൽ ഗോകുൽ കുമാർ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 11ന് വലയിൽ മീൻ കോരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. തറയിൽകടവ് അറ്റത്ത് സുകുവിന്റെ ഉടമസ്ഥതയിലുള്ള പൂന്താനം വള്ളമാണ് അപകടത്തിൽപെട്ടത്.

എല്ലാലി കിഴക്കതിൽ വള്ളത്തിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. കായംകുളം ഹാർബറിൽ നിന്ന് എത്തിയ പൊലീസ് ബോട്ടിന്റെ സഹായത്തോടെയാണു വള്ളം കരയ്ക്ക് അടുപ്പിച്ചത്. വള്ളത്തിന്റെ ഔട്‌ബോർഡ് എൻജിൻ, ക്യാമറ, വയർലെസ്, വല എന്നിവ നശിച്ചു. പരുക്കേറ്റ മത്സ്യത്തൊഴിലാളികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. 13 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com