കലക്കി കൺമണി; ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടി ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനി

alappuzha-kanmani
കൺമണി
SHARE

മാവേലിക്കര ∙ ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനി ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടി. അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ എസ്.കൺമണി കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിലാണ് ഒന്നാം റാങ്ക് നേടിയത്. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയായ കൺമണിക്കു സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കൾ. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങൾ വാരിക്കൂട്ടിയ മിടുക്കി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്. 2019ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരവും ലഭിച്ചു.  സഹോദരൻ: മണികണ്ഠൻ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS