ADVERTISEMENT

ആലപ്പുഴ∙ ജില്ലയിൽ ഇന്നലെ 207 പേർ കോവിഡ് ബാധിതരായി. കോവിഡ് മൂന്നാം തരംഗത്തിനു ശേഷം ആദ്യമായാണ് 200 കടക്കുന്നത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വാക്സീൻ വിതരണം ആരോഗ്യവകുപ്പ് ഊർജിതമാക്കി. കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ 1,401 പേരാണ് കോവിഡ് ബാധിതരായത്. 16 മുതൽ നടന്ന പ്രത്യേക വാക്സിനേഷൻ യജ്ഞത്തിൽ 3678 പേർ കരുതൽ ഡോസ് സ്വീകരിച്ചു. കരുതൽ ഡോസ് എടുക്കേണ്ട മുഴുവൻ പേരുടെയും പട്ടിക തയാറാക്കിയിട്ടുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തി വാക്സീൻ നൽകുന്നതിനാണ് നടപടിയെന്നും ഡിഎംഒ ഡോ.ജമുന വർഗീസ് പറഞ്ഞു. 

പാലിയേറ്റീവ് സംരക്ഷണയിലുള്ള, അർഹരായ മുഴുവൻ പേർക്കും വീടുകളിലെത്തി വാക്സീൻ നൽകും. 12-14 വയസ്സുകാരുടെയും 15-17 വയസ്സുകാരുടെയും ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു. 12-14 വയസ്സുകാരുടെ രണ്ടാം ഡോസ് 63 ശതമാനവും 15-17 വയസ്സുകാരുടെ രണ്ടാം ഡോസ് 80 ശതമാനവും പൂർത്തിയായി. 18ന് മുകളിൽ പ്രായമുള്ളവരിൽ 89% പേർക്ക് രണ്ട് ഡോസ് വാക്സീനും നൽകി. 48% പേർക്ക് കരുതൽ ഡോസ് വാക്സീനും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com