ADVERTISEMENT

ആലപ്പുഴ ∙ ദേശീയ ജൂനിയർ ആൻഡ് യൂത്ത് ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിലെ അണ്ടർ 19 ആൺകുട്ടികളുടെ സിംഗിൾസിൽ പയസ് ജയിനും (ഡൽഹി) അണ്ടർ 17 സിംഗിൾസിൽ ബോധിസത്വ ചൗധരിയും (ബംഗാൾ എ) ജേതാക്കൾ. ഫൈനലിൽ യഷാൻഷ് മാലിക്കിനെയാണ് (ഡൽഹി) പയസ് ജയിൻ പരാജയപ്പെടുത്തിയത്. അൻകൂർ ഭട്ടാചാർജി (ബംഗാൾ എ), ദീപിത് രാജേഷ് പാട്ടീൽ (മഹാരാഷ്ട്ര എ) എന്നിവർക്കാണു മൂന്നാം സ്ഥാനം. ബോധിസത്വ ചൗധരി, പ്രയേഷ് സുരേഷ് രാജിനെ (തമിഴ്നാട്) ഫൈനലിൽ പരാജയപ്പെടുത്തി. ഖെലേന്ദ്രജിത് യംഗ്‌ഖോം (മണിപ്പുർ), ശ്ലോക് ബജാജ് (ഗുജറാത്ത്) എന്നിവർ മൂന്നാം സ്ഥാനം നേടി.

ചാംപ്യൻഷിപ് സമാപിച്ചു

ആലപ്പുഴ ∙ ജൂനിയർ ആൻഡ് യൂത്ത് നാഷനൽ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് സമാപിച്ചു. ടേബിൾ ടെന്നിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കമ്മിറ്റി ഓഫ് അഡ്മിനസ്‌ട്രേറ്റേഴ്‌സ് അധ്യക്ഷ ജസ്റ്റിസ് ഗീത മിറ്റൽ സമ്മാനവിതരണം നടത്തി. സംഘാടക സമിതി അധ്യക്ഷ പത്മജ എസ്.മേനോൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻ.ഗണേശൻ, ഓർഗനൈസിങ് സെക്രട്ടറി മൈക്കിൾ മത്തായി, അഡ്വൈസർ പി.കെ.വെങ്കിട്ടരാമൻ, വർക്കിങ് ചെയർപഴ്‌സൻ ഡോ. ബിച്ചു എക്‌സ്.മലയിൽ, വൈസ് ചെയർമാൻ കൃഷ്ണൻ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. യൂത്ത് ബോയ്‌സ് ഒന്നാം സ്ഥാനക്കാരന് 72,000 രുപ, രണ്ടാം സ്ഥാനക്കാരന് 36,000 രുപ, മൂന്നാം സ്ഥാനക്കാർക്ക് 18,000 രൂപ എന്നിങ്ങനെയാണ് പ്രൈസ് മണി. ജൂനിയർ ബോയ്‌സിന് യഥാക്രമം 60,000 രൂപ, 30,000 രൂപ, 15,000 രൂപ. എല്ലാവർക്കും ട്രോഫിയും മെഡലും നൽകി. രണ്ട് അരീനകളിലായി 17 ടേബിളിലാണ് ഒരാഴ്ച മത്സരങ്ങൾ നടത്തിയത്. പെൺകുട്ടികളുടെ മത്സരം നേരത്തെ സമാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com