ADVERTISEMENT

ആലപ്പുഴ ∙ പാതിരപ്പള്ളിയിൽ കഴിഞ്ഞദിവസം പിടികൂടിയ 135 ചാക്ക് അരി റേഷൻ കടകളിൽ വിതരണത്തിനു നൽകുമെന്ന് ജില്ലാ കലക്ടർ ഡോ.രേണുരാജ് അറിയിച്ചു. വേഗം കേടാകുന്ന ഭക്ഷ്യവസ്തുക്കൾ ഇത്തരത്തിൽ പിടികൂടിയാൽ നിശ്ചിത സമയത്തിനകം പൊതുവിതരണത്തിനു നൽകണമെന്ന നിയമപ്രകാരമാണിത്. 

സിവിൽ സപ്ലൈസ് അധികൃതർ നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് കലക്ടറുടെ നടപടി. അരി സംഭരിച്ചവർക്ക് ഇതിന്റെ ഉടമസ്ഥത തെളിയിക്കാൻ ഹിയറിങ് നടത്തും. ഉടമസ്ഥത തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇത് റേഷനരിയായി കണക്കാക്കുമെന്നതാണ് നിയമം. അരി സംഭരിച്ചിരുന്നവർക്ക് ഗോഡൗൺ ഉണ്ടായിരുന്നെങ്കിലും ലൈസൻസും മറ്റു രേഖകളുമില്ല. കഴിഞ്ഞദിവസം സിവിൽ സപ്ലൈസിന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ അരി ഭക്ഷ്യയോഗ്യമാണെന്നു കണ്ടെത്തിയിരുന്നു. 2,700 കിലോഗ്രാം പുഴുക്കലരി, 2,500 പുഞ്ചയരി, 1,550 കിലോഗ്രാം പച്ചരി എന്നിവയാണ് ഇക്കഴിഞ്ഞ 16ന് പിടികൂടിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com