ADVERTISEMENT

ആലപ്പുഴ ∙ കൽപറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർ പ്രകടനം നടത്തി. ഡിസിസി ഓഫിസിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്. അക്രമത്തിനു പിന്നിൽ പൊലീസും എസ്എഫ്ഐ നേതാക്കളും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആരോപിച്ചു. ഇത്തരം അക്രമങ്ങളെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കോടതി, മുല്ലയ്ക്കൽ വഴി ജനറൽ ആശുപത്രി ജംക്‌ഷനിൽ എത്തിയ പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് തിരികെ ഡിസിസി ഓഫിസിലെത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, ഡിസിസി സെക്രട്ടറി സുനിൽ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.പ്രവീൺ, നിർവാഹകസമിതിയംഗം വരുൺ മട്ടയ്ക്കൽ, പ്രിൻസി, ഷെഫീക്ക് പാലിയേറ്റീവ്, എസ്.മുകുന്ദൻ, കെ.എസ്.ഡൊമിനിക്, മുനീർ റഷീദ, റിനു ഭൂട്ടോ, അൻഷാദ് മെഹബൂബ, അംജിത് കുമാർ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കെ.എസ്.ഹരികൃഷ്ണൻ, ശംഭു പ്രസാദ്, നൂർദീൻ കോയ തുടങ്ങിയവർ നേതൃത്വം നൽകി.

സിപിഎം ദേശീയ നേതൃത്വം മറുപടി പറയണം: കൊടിക്കുന്നിൽ 

ആലപ്പുഴ ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് തല്ലിത്തകർത്ത എസ്എഫ്ഐ ഗുണ്ടാസംഘത്തിന്റെ പ്രവൃത്തി ജനാധിപത്യവിരുദ്ധമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. പൊലീസിന്റെ സഹായത്തോടെയാണ് എസ്എഫ്ഐ ഗുണ്ടകളെ അഴിച്ചുവിട്ടത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എംപി ഓഫിസ് ആക്രമിക്കപ്പെടുന്നത്. സിപിഎം ദേശീയ നേതൃത്വം മറുപടി പറയണമെന്ന് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com