വാരിയെല്ലുകൾ തകർന്നു; വീട്ടിൽ വളർത്തിയ 8 മുയലുകളെ കൊന്ന നിലയിൽ കണ്ടെത്തി

ആലപ്പുഴ ചാത്തനാട് ആഗ്നസ് വില്ലയിൽ ജോസൻ ഫെർണാണ്ടസിന്റെ വീട്ടിലെ മുയലുകൾ ചത്തപ്പോൾ കൂട്ടിൽ ബാക്കിയായ മുയൽ .
SHARE

ആലപ്പുഴ ∙ വീട്ടിൽ വളർത്തിയ  മുയലുകളെ കൊന്ന നിലയിൽ സമീപത്തെ ഷെഡി‍ൽ കണ്ടെത്തി.  ചാത്തനാട് വാർഡിൽ മട്ടാഞ്ചേരി പാലത്തിനു സമീപം ആഗ്നസ് വില്ലയിൽ കൊച്ചി അക്വിനാസ് കോളജ് റിട്ട. പ്രഫസർ ജോസൻ ഫെർണാണ്ടസിന്റെ വീട്ടിലെ  8 മുയലുകളെയാണ് ആരോ കൊന്നത്.

3 കൂടുകളിലായി വളർത്തിയിരുന്ന 9 മുയലുകളിൽ 8 എണ്ണത്തിനെയാണ് കൊന്നനിലയിൽ ക​ണ്ടത്. കൂട്ടിൽ അടച്ചിട്ടിരുന്ന മുയലുകൾ വീടിനുമുന്നിലെ ഷെഡിൽ നിലത്ത് ചത്തു കിടക്കുകയായിരുന്നു.  തലയ്ക്ക് അടിച്ചോ മറ്റോ കൊന്നതാകാമെന്ന് സംശയിക്കുന്നതായി ജോസൻ ഫെർണാണ്ടസ് പറഞ്ഞു.രാവിലെ 6.30ന് ആണ് ഇവ ചത്തുകിടക്കുന്നത് കണ്ടത്. ഒരു മുയൽ മാത്രം ജീവനോടെ കൂട്ടിലുണ്ടായിരുന്നു.  പരാതി നൽകിയതിനെ തുടർന്ന് നോർത്ത് പൊലീസ് എത്തി.

വാരിയെല്ലുകൾ തകർന്നു

മുയലുകൾ ചത്തത് നെഞ്ചിനുണ്ടായ കനത്ത പ്രഹരമേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ തകർന്ന് ശാസ്വകോശത്തിലുൾപ്പെടെ ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്ന് സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ആർ. ജയകുമാർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS