പാവുമ്പായി ക്ഷേത്രമോഷണത്തിലും പ്രതി പൂവരണി ജോയി

മോഷ്ടാവ് പൂവരണി ജോയിയെ അരൂർ പാവുമ്പായി ക്ഷേത്രത്തിൽ പൊലീസ് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ.
SHARE

തുറവൂർ ∙അരൂർ പാവുമ്പായിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് പൂവരണി ജോയി. ഹരിപ്പാട് കരീലക്കുളങ്ങരയിൽ ആരാധനാലയത്തിൽ നടത്തിയ മോഷണത്തിന് പിടിയിലായ  ജോയിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ മോഷണവും താനാണ് നടത്തിയതെന്ന് ജോയി സമ്മതിച്ചതെന്ന് അരൂർ എസ്ഐ:ഹൊറാൾഡ് ജോർജ് പറഞ്ഞു. 2021 ഡിസംബർ 13 രാത്രിയാണ് പാവുമ്പായിൽ ക്ഷേത്രത്തിൽ മോഷണം നടന്നത്. അയ്യായിരത്തോളം രൂപയും 5 പവന്റെ ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. നാലമ്പലത്തിനുള്ളിൽ കടന്നായിരുന്നു മോഷണം.   19-ാം വയസ്സിൽ മോഷണം  തുടങ്ങിയ ഇയാൾ  നൂറ്റി ഇരുപതോളം മോഷണം നടത്തിയെന്നും പൊലീസ് പറഞ്ഞു.  മോഷ്ടാവിനെ എത്തിച്ച് അരൂർ പൊലീസ് തെളിവെടുപ്പ് നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS