ADVERTISEMENT

ആലപ്പുഴ∙ നഗരത്തിൽ നിന്ന് കാണാതായ യുവതികളെ പ്രലോഭിപ്പിച്ച് ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ. തൃശൂർ ചീയാരം കടവിൽ വീട്ടിൽ ജോമോൻ ആന്റണി (33), അളകപ്പ നഗർ ചീരക്കുഴി ജോമോൻ വില്യം (33) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതികളെ കാണാതായതായ 21ന് വൈകിട്ട് 6ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. അടുത്ത ദിവസം ചാലക്കുടിയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തുവന്നത്. കൊച്ചി വൈറ്റില മൊബിലിറ്റി ഹബ്ബിൽ എത്തിയ യുവതികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്എച്ച്ഒ എസ്.അരുൺ കുമാർ, എഎസ്ഐ മനോജ് കുമാർ, സിപിഒമാരായ ബിനു കുമാർ, അംബീഷ്, രാഖി എന്നിവരാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com