ADVERTISEMENT

ക്വാളിറ്റി കൺട്രോൾ ലാബ്

ഹരിപ്പാട് ∙ കേരള വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ സബ് ഡിസ്ട്രിക്ട് ലാബ് പള്ളിപ്പാട് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ പ്രവർത്തനം ആരംഭിച്ചു. ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കും. കൂടാതെ രാസ, ഭൗതികപരമായ എല്ലാ പരിശോധനകളും ഇവിടെ ലഭ്യമാണ്. 0477 2246650

തെങ്ങിൻതൈ

കായംകുളം ∙ കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം കായംകുളം കൃഷിഭവനിൽ നിന്ന് ഗുണമേന്മയുള്ള തെങ്ങിൻതൈകൾ സബ്സിഡി നിരക്കിൽ വിൽക്കുന്നു.ഡബ്ല്യുസിടി തൈ 50 രൂപ നിരക്കിലും ഹൈബ്രിഡ് തൈ 125 രൂപ നിരക്കിലുമാണ് വിൽക്കുന്നതെന്ന് കൃഷി ഓഫിസർ അറിയിച്ചു.

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ്

ആലപ്പുഴ ∙ സംസ്ഥാന സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചേർത്തല സെന്ററിൽ ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, ഫുഡ് പ്രൊഡക്‌ഷൻ കോഴ്‌സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും സ്ഥാപനത്തിൽ നിന്ന് നേരിട്ടും www.fcikerala.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. ജൂലൈ 11 ന് വൈകിട്ട് 4 വരെ അപേക്ഷിക്കാം. 0478 2817234.

വൃക്കരോഗികൾക്ക് ചികിത്സാ സഹായം

ആലപ്പുഴ ∙ ജില്ലാ പഞ്ചായത്ത് രൂപീകരിക്കുന്ന കിഡ്നി ഫൗണ്ടേഷൻ വഴി ജില്ലയിലെ വൃക്കരോഗികൾക്ക് ചികിത്സാ സഹായം നൽകാൻ വിവര ശേഖരണം തുടങ്ങി. അതത് ആരോഗ്യ കേന്ദ്രങ്ങളിലാണ് രോഗികളുടെ വിവരങ്ങൾ നൽകേണ്ടത്. രോഗവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലാത്തവർ   ആരോഗ്യകേന്ദ്രങ്ങളിലെത്തി റജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നൽകണമെന്ന് ഡിഎംഒ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com