ADVERTISEMENT

കുട്ടനാട് ∙ എസി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കി നിർണയിക്കുന്ന പാറയ്ക്കൽ ചെറിയ പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നതിനാൽ ഇന്നു രാത്രി 7 മുതൽ നാളെ രാവിലെ 7 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.  പെരുന്നയിൽ നിന്നുള്ള വാഹനങ്ങൾ ചങ്ങനാശേരി–തുരുത്തി–വെളിയനാട് കിടങ്ങറ വഴിയും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ മാമ്പുഴക്കരി–എടത്വ–തിരുവല്ല വഴിയും തിരിഞ്ഞു പോകണം.

നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ജൂലൈ 1ന് ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ സ്കൂൾ സമയം കഴിഞ്ഞു വൈകിട്ട് 4 വരെയാണു നിയന്ത്രണം. ഈ ഭാഗത്തു കൂടി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും (എമർജൻസി വാഹനങ്ങളും ഉൾപ്പെടെ) മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ, മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com