ആശുപത്രിക്കെട്ടിടം പണിക്കിടെ മതിൽ ഇടിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചു

  മുകേഷ്  ഗോസ്വാമി
മുകേഷ് ഗോസ്വാമി
SHARE

ആലപ്പുഴ ∙ ജനറൽ ആശുപത്രി വളപ്പിൽ നിർമിക്കുന്ന കെട്ടിടത്തിനു സമീപത്തെ പഴയ മതിൽ ഇടിഞ്ഞു വീണ് അതിഥിത്തൊഴിലാളി മരിച്ചു. ജാർഖണ്ഡ് പരേവിന്ദ ജോംബു ഗോസ്വാമിയുടെ മകൻ മുകേഷ് ഗോസ്വാമി (30) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബംഗാൾ നാംഖാന ഋഷികേശ് റാണയുടെ മകൻ കൗശിക് റാണ (32) പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ആണു സംഭവം. ഓട നിർമാണത്തിന്റെ ഭാഗമായി മണ്ണുമാറ്റി വൃത്തിയാക്കുന്നതിനിടെയാണ് കന്മതിൽ ഇടിഞ്ഞു വീണത്. അരയ്ക്കു കീഴെ കുടുങ്ങിപ്പോയ ഇരുവരെയും മറ്റു തൊഴിലാളികൾ ചേർന്നാണു  പുറത്തെടുത്തത്. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുകേഷ് മരിച്ചു. 

2 വർഷമായി ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണം നടക്കുകയാണ്. മഴ കാരണം 3 ദിവസമായി നിർമാണം നിർത്തിവച്ചിരിക്കുകയായിരുന്നെന്ന് പ്രോജക്ട് എൻജിനീയർ പറഞ്ഞു. ഇന്നലെയാണ് പുനരാരംഭിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS