ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയ സ്ത്രീയുടെ മാല പൊട്ടിച്ചു

SHARE

കലവൂർ ∙ ദേശീയപാതയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ സ്വർണമാല പിന്നാലെ ബൈക്കിലെത്തിയയാൾ പൊട്ടിച്ചെടുത്ത് കടന്നു. എസ്‌എൽ പുരം പറത്തറ കെ.മധുവിന്റെ ഭാര്യ അമ്പിളിയുടെ 3 പവന്റെ  മാലയാണ് നഷ്ടപ്പെട്ടത്. 

ചൊവ്വാഴ്ച രാത്രി ഒൻപതരയോടെ കലവൂർ ജംക്‌ഷന് വടക്കായിരുന്നു സംഭവം. പാതിരപ്പള്ളിയിൽ അമ്പിളിയുടെ വീട്ടിൽ പോയി മടങ്ങവേയാണ് സംഭവം. മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. സിസിടിവി ക്യാമറകൾ പരിശോധിക്കുകയാണ് പൊലീസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS