ആലപ്പുഴ– ചങ്ങനാശേരി റോഡിൽ ഇന്നും നാളെയും ഗതാഗത നിരോധനം

SHARE

കുട്ടനാട്  ∙ എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഇന്നും നാളെയും ഗതാഗത നിയന്ത്രണം. പാറശേരിക്കും ജ്യോതി ജംക്‌ഷനും ഇടയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.വാഹനങ്ങൾ   പൂപ്പള്ളി–ചമ്പക്കുളം–എസ്എൻ കവല വഴിയോ  പൂപ്പള്ളി–കൈനകരി പഞ്ചായത്ത്–കൈനകരി ജംക്‌ഷൻ വഴിയോ തിരിഞ്ഞു പോകണം. 

നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ  വൈകിട്ട് 4  വരെയാണു നിയന്ത്രണം. ഈ ഭാഗത്തു കൂടി കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും  മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ  മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS