ADVERTISEMENT

അമ്പലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ സങ്കീർണമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയായ രോഗി സുഖം പ്രാപിച്ചു. ആശുപത്രി വിട്ടു. ഗർഭാശയ കാൻസർ ബാധിച്ച ശാസ്താംകോട്ട ചക്കുവെളി സ്വദേശിയായ അൻപത്തിരണ്ടുകാരിയെ ആണ് ആധുനിക 3ഡി ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. അർബുദം ബാധിച്ച ഗർഭാശയം മുഴുവനായി നീക്കം ചെയ്തു.

ഗൈനക് വിഭാഗം പ്രഫ. ഡോ. ജയശ്രീവാമന്റെ നേതൃത്വത്തിലാണ് 2 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. മുറിവിന്റെ വ്യാപ്തി നന്നേ കുറയുമെന്നതും രോഗിക്ക് അധികനാൾ ആശുപത്രിയിൽ കഴിയേണ്ടതില്ലന്നതുമാണു ശസ്ത്രക്രിയയുടെ പ്രത്യേകത. സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് 5 ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് മെഡിക്കൽ കോളജിൽ നടത്തിയത്.

ഡോക്ടർമാരായ അജിത രവീന്ദ്രൻ, ശിൽപ നായർ, പി.എസ്.ദീപ്തി, മെഡിക്കൽ വിദ്യാർഥികളായ ജീൻ, ആമിന, രേഷ്മ, അനസ്തീസിയ വിഭാഗം ഡോക്ടർമാരായ സന്ന ആർ.ചന്ദ്രൻ, സഞ്ജിത്ത് തോമസ്, എസ്.ആർ.ജസീല, ഐ.ആർ.രേണുക, നഴ്സുമാരായ പി.എസ്.ധന്യ, സിമി ആന്റണി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com