ADVERTISEMENT

എസി റോഡിൽ ഗതാഗത നിരോധനം

കുട്ടനാട് ∙ ആലപ്പുഴ – ചങ്ങനാശേരി റോഡിൽ നെടുമുടി വലിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ എമർജൻസി വാഹനങ്ങൾ ഉൾപ്പെടെ ഇതുവഴി കടത്തിവിടില്ല. വാഹനങ്ങൾ മങ്കൊമ്പ്–ചമ്പക്കുളം–എസ്എൻ കവല വഴിയോ, മങ്കൊമ്പ്–ചമ്പക്കുളം–പൂപ്പള്ളി വഴിയോ തിരിഞ്ഞു പോകണം.

അധ്യാപക അഭിമുഖം നാളെ

കരിപ്പുഴ ∙ തെക്കേക്കര ഗവ. എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 11ന് സ്കൂളിൽ നടക്കും.

ഗെസ്റ്റ് അധ്യാപകർ

ചെങ്ങന്നൂർ ∙ അങ്ങാടിക്കൽ തെക്ക് ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള ഇക്കണോമിക്സ്, ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 4നു രാവിലെ 10ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.

അധ്യാപകർ

എടത്വ ∙ തലവടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ തസ്തികയിൽ മലയാളം, ഹിന്ദി, കെമിസ്ട്രി, കൊമേഴ്സ് തസ്തികയിൽ താൽക്കാലിക അധ്യാപകർക്കുള്ള അഭിമുഖം 5 ന് 10.30 ന് നടക്കും. 0477–2210972.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com