ഡോക്ടറില്ല, പിന്നെ വരൂ; മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷം

SHARE

ആലപ്പുഴ ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷം. വിവിധ വിഭാഗങ്ങളിലായി നിലവിൽ 30 മുതിർന്ന ഡോക്ടർമാരുടെ കുറവ്. ജില്ലയിൽ വൈറൽ പനി അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. അസോഷ്യേറ്റ് തസ്തികയിലാണ് കൂടുതൽ ഒഴിവുകൾ. മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഇല്ല. ഓർത്തോ വിഭാഗം പ്രഫസർക്കു താൽക്കാലിക ചുമതല നൽകിയിരിക്കുകയാണ്.

ഡോക്ടർമാരുടെ കുറവ് ഇങ്ങനെ:

∙ പ്രിൻസിപ്പൽ – 1
∙ ന്യൂറോസർജറി, പീഡിയാട്രിക് സർജറി, കാർഡിയോളജി, ഫൊറൻസിക് വിഭാഗങ്ങളുടെ മേധാവി – 4 ഒഴിവുകൾ.
∙ മെഡിസിൻ വിഭാഗം: പ്രഫസർ – 2
∙ പീഡിയാട്രിക് വിഭാഗം: പ്രഫസർ – 1
∙ ന്യൂറോളജി വിഭാഗം: പ്രഫസർ – 1, അസോഷ്യേറ്റ് പ്രഫസർ – 2

∙  കാർഡിയോളജി വിഭാഗം: പ്രഫസർ – 1, അസോഷ്യേറ്റ് പ്രഫസർ – 2
∙ ഫൊറൻസിക്: പ്രഫസർ – 1, അസോഷ്യേറ്റ് പ്രഫസർ –1 , അസിസ്റ്റന്റ് പ്രഫസർ –1
∙ പതോളജി വിഭാഗം: അസിസ്റ്റന്റ് പ്രഫസർ –1
∙  അസ്ഥിരോഗ വിഭാഗം: അസോഷ്യേറ്റ് പ്രഫസർ –1 , അസിസ്റ്റന്റ് പ്രഫസർ –1

∙  സൈക്യാട്രി വിഭാഗം: അസോഷ്യേറ്റ് പ്രഫസർ –1, അസിസ്റ്റന്റ് പ്രഫസർ –1
∙ ഗൈനക് വിഭാഗം: പ്രഫസർ –1 , അസിസ്റ്റന്റ് പ്രഫസർ–2
∙ ത്വക്‌ രോഗ വിഭാഗം: അസോഷ്യേറ്റ് പ്രഫസർ – 1. അസിസ്റ്റന്റ് പ്രഫസർ –1
∙ ന്യൂറോ മെഡിസിൻ വിഭാഗം: അസിസ്റ്റന്റ് പ്രഫസർ –1
∙ റേ‍ഡിയോ ഡയഗ്നോസിസ് വിഭാഗം: അസോഷ്യേറ്റ് പ്രഫസർ –1, അസിസ്റ്റന്റ് പ്രഫസർ –1

"പ്രമോഷൻ ലഭിച്ച് ഡോക്ടർമാർ പോയതാണ് ഒഴിവുകൾക്കു കാരണം. ആരോഗ്യ വകുപ്പ് മന്ത്രിയുമായി വിഷയം നേരിൽ സംസാരിച്ചു.  ഒഴിവുകൾ നികത്തുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ ഒഴിവുകൾ നികത്തും." -എച്ച്.സലാം എംഎൽഎ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS