എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം

എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച്  സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ  നേതൃത്വത്തിൽ  എച്ച്.സലാം എംഎൽഎ നയിച്ച  പ്രകടനം.
എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്.സലാം എംഎൽഎ നയിച്ച പ്രകടനം.
SHARE

അമ്പലപ്പുഴ ∙ എച്ച്. സലാം എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന സിപിഎം പ്രകടനത്തിൽ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. ‘ഇരുളിൻ മറയെ കൂട്ടു പിടിച്ച്, പ്രസ്ഥാനത്തിനു നേരെ വന്നാൽ, ആ കാൽ വെട്ടും ആ കൈ വെട്ടും, ആ തല വെട്ടി ചെങ്കൊടി നാട്ടും’ എന്നാണ് നേതാക്കളും പ്രവർത്തകരും വിളിച്ചത്. പ്രകടനത്തിന്റെ ലൈവ് ദൃശ്യം എംഎൽഎയുടെ ഫെയ്സ്ബുക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എകെജി സെന്ററിനു നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി കച്ചേരി മുക്കിൽ നടത്തിയ പ്രകടനത്തിലാണു സംഭവം.

മുന്നിലും പിന്നിലും പൊലീസ് സംരക്ഷണമുണ്ടായിരുന്നു.പ്രകോപന മുദ്രാവാക്യം വിളിച്ചതിനു കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തതായി അമ്പലപ്പുഴ പൊലീസ് അറിയിച്ചു.പ്രകോപനമുണ്ടാക്കരുതെന്നും ഉണ്ടായാൽ അതിനു കാരണക്കാരായവർക്കായിരിക്കും ഉത്തരവാദിത്തമെന്നും പ്രകടനം തുടങ്ങുന്നതിനു മുൻപ് പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരുന്നെന്ന് എച്ച്.സലാം എംഎൽഎ പറഞ്ഞു. പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ പ്രകോപന മുദ്രാവാക്യം വിളിയെ എംഎൽഎ വിമർശിച്ചു.എന്നാൽ ഇതേ മുദ്രാവാക്യം വൈകിട്ടു നടന്ന എൽഡിഎഫ് ജില്ലാ റാലിയിലും ആവർത്തിച്ചു. എംഎൽഎമാരും സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരും റാലിയിൽ പങ്കെടുത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS