അർത്തുങ്കലിൽ കുതിര പ്രസവിച്ചു

ചേന്നവേലി അനീഷ് ആറാട്ടുകുളത്തിന്റെ വീട്ടിൽ പ്രസവിച്ച കുതിരയും കുട്ടിയും
ചേന്നവേലി അനീഷ് ആറാട്ടുകുളത്തിന്റെ വീട്ടിൽ പ്രസവിച്ച കുതിരയും കുട്ടിയും
SHARE

ചേർത്തല ∙ അർത്തുങ്കൽ ചേന്നവേലിയിൽ കുതിര പ്രസവിച്ചു. ആറാട്ടുകുളം വീട്ടിൽ അനീഷ് ആറാട് കുളത്തിന്റെ ‘അമ്മു’ എന്ന കുതിരയാണ് ആൺകുതിരയ്ക്കു ജന്മം നൽകിയത്. കർണാടകയിൽ നിന്ന് കുതിരയെ വാങ്ങി വിൽക്കുന്ന സുഹൃത്തിൽ നിന്നാണ് 5 മാസങ്ങൾക്കു മുൻപ് ഗർഭിണിയായ കുതിരയെ വാങ്ങിയതെന്ന് അനീഷ് പറഞ്ഞു. ഇന്നലെ രാവിലെ മുതൽ പ്രസവ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി.

അനീഷിന്റെ ബന്ധുവായ വെറ്ററിനറി ഡോക്ടർ സിമി മാർട്ടിന്റെ നിർദേശാനുസരണം ശുശ്രൂഷ നൽകി. പത്തോടെ പ്രസവം നടന്നു.കണിച്ചുകുളങ്ങര വെറ്ററിനറി ആശുപത്രിയിൽ നിന്നു വെറ്ററിനറി സർജൻ ഡോ ജോർജ് വർഗീസ് എത്തി കൂടുതൽ നിർദേശങ്ങളും പരിചരണവും നൽകി. ഇത് കൂടാതെ ഇംഗ്ലിഷ് ബ്രീഡ് കുതിരയേയും അനീഷ് വളർത്തുന്നുണ്ട്. ഭാര്യ ഡാനിയയും മക്കളായ സിയന്ന, ലിയ, ക്രിസ്റ്റി എന്നിവരും കുതിരകളെ പരിചരിക്കുന്നതിൽ അനീഷിനൊപ്പമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS