എൽഇഡിക്കായി മാറ്റിയ ട്യൂബുകൾ രണ്ട് വർഷമായി ടൗൺഹാൾ വരാന്തയിൽ

മാവേലിക്കര നഗരസഭ അതിർത്തിയിലെ വൈദ്യുതത്തൂണുകളിൽ നിന്നു ഇളക്കി മാറ്റിയ വിളക്കുകൾ ടൗൺഹാളിനു സമീപം അനാഥമായി കിടക്കുന്നു.
മാവേലിക്കര നഗരസഭ അതിർത്തിയിലെ വൈദ്യുതത്തൂണുകളിൽ നിന്നു ഇളക്കി മാറ്റിയ വിളക്കുകൾ ടൗൺഹാളിനു സമീപം അനാഥമായി കിടക്കുന്നു.
SHARE

മാവേലിക്കര ∙ നഗരസഭ അതിർത്തിയിലെ 28 വാർഡുകളിലെ വൈദ്യുതത്തൂണുകളിൽ എൽഇഡി വിളക്ക് സ്ഥാപിക്കാനായി മാറ്റിയ ട്യൂബുകൾ ടൗൺ ഹാളിന്റെ ഊട്ടുപുരയുടെ വരാന്തയിൽ അനാഥമായി കിടക്കാൻ  തുടങ്ങിയിട്ടു 2 വർഷം ആവാറായി.2020 സെപ്റ്റംബർ മുതലാണു നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ   1857 എൽഇഡി വിളക്കുകൾ സ്ഥാപിച്ചത്. എൽഇഡി വിളക്കുകൾ സ്ഥാപിക്കുന്നതിനു കരാർ ഏറ്റെടുത്ത കമ്പനികൾ ഭൂരിപക്ഷം വൈദ്യുതത്തൂണുകളിൽ നിന്നു വിളക്കുകൾ അഴിച്ചു നഗരസഭ ടൗൺഹാളിനോടു ചേർന്നുള്ള ഊട്ടുപുരയുടെ വരാന്തയിലാണ് അടുക്കി വച്ചരിക്കുന്നത്. ആയിരത്തോളം വിളക്കുകളാണ്  ഇപ്രകാരം അഴിച്ചുമാറ്റിയത്.വിളക്കുകളുടെ തകരാർ പരിഹരിച്ചു നിലവിൽ തെരുവ് വിളക്കുകൾ ഇല്ലാത്ത വൈദ്യുതത്തൂണുകളിൽ സ്ഥാപിക്കാനായിരുന്നു ആലോചന. തകരാർ ഇല്ലാത്തവ കൃത്യമായി തരംതിരിക്കാൻ നടപടി സ്വീകരിക്കാഞ്ഞതിനാൽ വിളക്കുകൾ അനാഥമായി. അതിനിടെ കൂട്ടിയിട്ടിരുന്ന വിളക്കുകളിൽ പലതും നഷ്ടമായി. കാലാകാലങ്ങളിൽ പണം ചെലവഴിച്ചു സ്ഥാപിക്കുന്ന വിളക്കുകൾ പുതിയ പദ്ധതി വരുമ്പോൾ നീക്കം ചെയ്യുകയും വീണ്ടും ഉപയോഗിക്കാതെ നശിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS