ADVERTISEMENT

ആലപ്പുഴ ∙ അവധി ദിവസമായിരുന്ന ഇന്നലെ ജില്ലയിലെ റവന്യു, തദ്ദേശ ഭരണ വകുപ്പ് ഓഫിസുകളിൽ ജോലിക്ക് ഹാജരായ ഉദ്യോഗസ്ഥർ 6,622 ഫയലുകൾ തീർപ്പാക്കി. ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായാണ് ഓഫിസുകൾ പ്രവർത്തിച്ചത്. സർക്കാർ തീരുമാനം ഉണ്ടായിരുന്നിട്ടും ഹാജരായ ജീവനക്കാരുടെ എണ്ണം പൊതുവേ കുറവായിരുന്നു. ജില്ലാ പഞ്ചായത്ത് ഓഫിസിലായിരുന്നു കൂടുതൽ ഉദ്യോഗസ്ഥർ എത്തിയത്. ഇവിടെ ഡ്രൈവർമാർ ഉൾപ്പെടെ 38 ജീവനക്കാരിൽ 27 പേരും എത്തി. 

നഗരസഭകളിൽ ജീവനക്കാരുടെ ഹാജർ കുറവായിരുന്നു. ആലപ്പുഴ നഗരസഭയിൽ 110 ജീവനക്കാരിൽ 27 പേർ മാത്രമാണ് വന്നത്. ഇവിടെ 375 ഫയലുകളിൽ 20 എണ്ണം തീർപ്പാക്കി. തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫിസിൽ ലൈഫ് പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കളെക്കുറിച്ചുള്ള അന്വേഷണത്തിനുള്ള മുന്നൊരുക്ക ജോലികൾ ഏകദേശം പൂർത്തീകരിച്ചു. ഈ ഓഫിസിൽ ആകെയുള്ള 26 ഉദ്യോഗസ്ഥരിൽ 18 പേർ ഹാജരായാണ് ലിസ്റ്റ് പരിശോധിച്ച് തീർപ്പാക്കിയത്. 

ഫയൽ തീർപ്പാക്കൽ 

സ്ഥാപനം, തീർപ്പാക്കിയ ഫയലുകളുടെ എണ്ണം

തദ്ദേശ സ്ഥാപനങ്ങൾ 6076
കലക്ടറേറ്റ് 154
താലൂക്ക് ഓഫിസുകൾ 147
സബ് ഓഫിസുകൾ 32
വില്ലേജ് ഓഫിസുകൾ 75
ആർഡിഒ ഓഫിസ് 138

താലൂക്ക് ഓഫിസ്

ചേർത്തല 47
അമ്പലപ്പുഴ 14
കുട്ടനാട് 09
കാർത്തികപ്പള്ളി 23
മാവേലിക്കര 19
ചെങ്ങന്നൂർ 35

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com