ADVERTISEMENT

ചെങ്ങന്നൂർ ∙ റേഷൻ കടകളിൽ വിതരണം ചെയ്ത ഗോതമ്പിൽ ചെള്ള്.  ചെള്ളിനെ കാണുന്നതോടെ പല കാർഡുടമകളും  റേഷൻ  നിരസിക്കുകയാണ്. ചെള്ളുശല്യം വർധിച്ചതിനാൽ കടകളിൽ ഇരിക്കാനാകാത്ത സ്ഥിതിയാണെന്നു വ്യാപാരികളും പറയുന്നു. ചെള്ള് കടിക്കുന്നതോടെ പലർക്കും അസ്വസ്ഥതകളുണ്ടാകുന്നു.  ഗോതമ്പിലെ ചെള്ള് അരിച്ചാക്കുകളിലും കടന്നു കൂടുന്നു. 

എഫ്സിഐ വിതരണം ചെയ്ത സമയത്തു തന്നെ ചെള്ളുണ്ടെന്നു സപ്ലൈകോയും സപ്ലൈകോയ്ക്കാണു സംഭരണ,വിതരണചുമതലയെന്നു സപ്ലൈ ഓഫിസ് അധികൃതരും പരസ്പരം ആരോപിക്കുന്നു. സപ്ലൈകോ തന്നെ ഗോതമ്പ് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കത്ത് നൽകിയതായി താലൂക്ക് സപ്ലൈ ഓഫിസർ സൂസൻ മാത്യു പറഞ്ഞു. കടകളിൽ കെട്ടിക്കിടക്കുന്ന ആട്ട മാസങ്ങളായി തിരിച്ചെടുക്കുന്നില്ലെന്നും പരാതി ഉണ്ട്. ഇക്കാര്യവും ആവശ്യപ്പെട്ടിട്ടുണ്ടെന്നു സപ്ലൈ ഓഫിസർ പറഞ്ഞു. 

നിലവിൽ വേപ്പിലയോ മഞ്ഞൾപൊടിയോ ഉപയോഗിച്ചു ചെള്ളിനെ തുരത്താനാണു കടയുടമകൾക്കു നിർദേശം നൽകിയിരിക്കുന്നത്. അതേസമയം ആവശ്യത്തിൽ കൂടുതൽ ഗോതമ്പ് കടകളിൽ വിതരണം ചെയ്തു പ്രശ്നം രൂക്ഷമാക്കുന്നതായി ചില വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മാസത്തിൽ 7 ചാക്ക് ഗോതമ്പ് ആവശ്യമുള്ള കടകളിൽ 20 ചാക്ക് ഗോതമ്പ്  വരെ നൽകിയതായും ഇവർ പറയുന്നു. 

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജനയിൽ (പിഎം ജികെഎവൈ) ജൂണിൽ വിതരണം ചെയ്ത ഗോതമ്പ് അധികമായി കടകളിൽ കെട്ടിക്കിടക്കുന്നതായി വ്യാപാരികൾ പറയുന്നു. ഇതു വിറ്റഴിക്കാൻ എവൈ, ബിപിഎൽ വിഭാഗത്തിലേക്കു തരം മാറ്റി നൽകിയാലും കടകളിൽ ഗോതമ്പ് ബാക്കിയാകും. ഇതു വിറ്റഴിക്കാതെ പുതുതായി സപ്ലൈ ഓഫിസിൽ നിന്നു ലിസ്റ്റ് നൽകാൻ കഴിയില്ല.മാവേലിക്കര എൻഎഫ്എസ്എ  ഗോഡൗണിൽ മാത്രം 11 ലോഡ് ഗോതമ്പ് സ്റ്റോക്കുണ്ട്. സർക്കാർ തലത്തിൽ തീരുമാനം വൈകിയാൽ സ്ഥിതി ഗുരുതരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com