ADVERTISEMENT

ചെങ്ങന്നൂർ ∙ കാലവർഷം പ്രമാണിച്ച് 24 മണിക്കൂറും കൺട്രോൾ റൂം സജ്ജമായിരിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ 5 മണിക്കു ശേഷവും പ്രവർത്തിക്കണമെന്നും സജി ചെറിയാൻ എംഎൽഎ. പ്രളയബാധിത പ്രദേശങ്ങളിൽ നിന്നു ജനങ്ങൾ ഒഴിയാൻ വിമുഖത കാട്ടിയാൽ പൊലീസ് സഹായം തേടണമെന്നും ലോറി, വള്ളം എന്നിവ ക്രമീകരിക്കണമെന്നും നിർദേശിച്ചു. കാലവർഷത്തെ നേരിടാനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ചെങ്ങന്നൂർ ആർഡിഒ ഓഫിസിൽ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ 6 ക്യാംപുകൾ തുറന്നിട്ടുള്ളതായും ആവശ്യമായ ഭക്ഷണ സാധനങ്ങളും കുടിവെള്ളവും പാചകവാതകവും എത്തിച്ചിട്ടുണ്ടെന്നും തഹസിൽദാർ എം.ബിജുകുമാർ അറിയിച്ചു.

ക്യാംപുകൾക്കു വേണ്ടി മറ്റ് കെട്ടിടങ്ങളും സജ്ജമാണെന്നും ആവശ്യം ഉണ്ടായാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചു. അടിയന്തര സാഹചര്യം നേിരിടാൻ തയാറാണെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊലീസ്, അഗ്നിരക്ഷാസേന, കെഎസ്ആർടിസി, ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി എന്നിവർ അറിയിച്ചു. ഭക്ഷണസാധനങ്ങൾ സ്റ്റോക്ക് ഉള്ളതായി താലൂക്ക് സപ്ലൈ ഓഫിസറും പച്ചക്കറികൾ വില്ലേജുകളിൽ എത്തിച്ച് നൽകാൻ തയാറാണെന്നു ഹോർട്ടികോർപ്പ് അധികൃതരും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com