ADVERTISEMENT

ആലപ്പുഴ∙ നെഹ്റു ട്രോഫി ട്രോഫി വള്ളം കളിയുടെ ഭാഗമായുള്ള ടിക്കറ്റ് വിൽപനയിൽ വ്യാജൻമാരെ പൂട്ടാൻ സംഘാടകർ. വ്യാജ ടിക്കറ്റുകൾ ഒഴിവാക്കുന്നതിനായി ഇത്തവണ സംഘാടക സമിതിയുടെ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളായിരിക്കും വിൽപന നടത്തുക. സിഡിറ്റ് മുഖേനയാണ് ടിക്കറ്റുകളിൽ ഹോളോഗ്രാം പതിക്കുന്നത്. ടിക്കറ്റ് പ്രിന്റിങ് അവസാന ഘട്ടത്തിലാണ്. 10 മുതലാണ്  വിൽപന ആരംഭിക്കുക. ഓൺലൈനായും സർക്കാർ ഓഫിസുകളിൽ നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം. 100 രൂപ മുതൽ 3000 രൂപ വരെയുള്ള ടിക്കറ്റുകളുണ്ടാകും.

ടിക്കറ്റ് വിൽപനയിലൂടെ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സർക്കാരിൽ നിന്ന് 1 കോടി രൂപയാണ് ഗ്രാന്റ് പ്രതീക്ഷിക്കുന്നത്. 2.4 കോടി രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ടിക്കറ്റ് വിൽപന വഴിയും സ്പോൺസർഷിപ് വഴിയും ബാക്കി തുക കണ്ടെത്തേണ്ടതുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, സിനിമാ താരം കമൽഹാസൻ തുടങ്ങിയവരെ മുഖ്യാതിഥിയായി എത്തിക്കാൻ സംഘാടകർ ശ്രമിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com