വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് എഎസ്ഐക്ക് പരുക്ക്

alappuzha-amir-khan
വാഹനപരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് പരുക്കേറ്റ എഎസ്ഐ അമീർഖാൻ.
SHARE

കായംകുളം ∙ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ച് എഎസ്ഐക്ക്  പരുക്കേറ്റു. പരുക്കേറ്റ കായംകുളം ട്രാഫിക് എൻഫോഴ്സ്മെന്റ്  യൂണിറ്റിലെ എഎസ്ഐ അമീർഖാനെ  താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് 5ന്  കെപി റോഡിൽ മുരുക്കുംമൂട്ടിൽ വാഹന പരിശോധന നടത്തുന്നതിനിടെ ട്രാഫിക് നിയമം ലംഘിച്ച് ബൈക്കിൽ പാഞ്ഞ് വന്ന മൂന്നംഗ സംഘത്തെ  അമീർഖാനും സംഘവും കൈകാണിച്ചിട്ടും പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഈ ബൈക്കിന് പിന്നാലെ  വന്ന മറ്റൊരു ബൈക്ക് തട്ടിയാണ്  എഎസ്ഐക്ക് താഴെ വീണ്  തലയ്ക്കും കൈക്കും പരുക്കേറ്റത്.

പൊലീസിനെ വെട്ടിച്ച് കടന്ന ബൈക്കിൽ പോയവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}