ADVERTISEMENT

ചേർത്തല∙ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ്  അറസ്റ്റ് ചെയ്തു. കൊച്ചി കണയന്നൂർ പത്താംമൈൽ ഉദയംപേരൂർ മനക്കുന്നം ചിറ്റേഴത്ത് വീട്ടിൽ അനന്തു(23), കുമ്പളം മുളന്തുരുത്തി മാളിയേക്കൽ നിബിൻ പീറ്റർ(23) എന്നിവരെയാണ് ചേർത്തല എക്സ്റേ കവലയിൽ രാത്രി വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇവരിൽ നിന്ന് 2.1 കിലോ കഞ്ചാവും സ്കൂട്ടറും പിടിച്ചെടുത്തു.

ആലപ്പുഴയിൽ  വിൽപനയ്ക്കെത്തിച്ചതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്നും നിബിൻ പീറ്റർ പനങ്ങാട് സ്റ്റേഷനിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്നും എക്സൈസ് സംഘം പറഞ്ഞു. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയി, അസിസ്റ്റന്റ് ഇൻസ്‌പെക്ടർ എൻ. ബാബു, പ്രിവന്റീവ് ഓഫീസർമാരായ ഡി. മായാജി , പി. ഷിബു, ബെഞ്ചമിൻ, ഇന്റലിജിൻസ് വിഭാഗം ഓഫിസർ റോയ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com