പാചകവാതക അദാലത്ത് ഇന്ന്
ഹരിപ്പാട്∙ പാചകവാതക വിതരണ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിന് കാർത്തികപ്പള്ളി താലൂക്കുതല പാചകവാതക അദാലത്ത് ഇന്ന് 11ന് റവന്യു ടവർ ഹാളിൽ നടക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
കേരള സർവകലാശാല
ഒന്നാം വർഷ ബിഎഡ്
ഒന്നാം വർഷ ബിഎഡ് പ്രവേശനത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ പോർട്ടലിൽ പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളജ്, മാവേലിക്കരയെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ഉൾപ്പെടുത്തി. അപേക്ഷകർക്കും, പ്രൊഫൈൽ തിരുത്തേണ്ടവർക്കും ഈ അവസരം വിനിയോഗിക്കാം.
പരീക്ഷാഫലം
∙ രണ്ടാം സെമസ്റ്റർ ബിഎസ്‌സി ബോട്ടണി & ബയോടെക്നോളജി (247) ബിഎസ്‌സി ബയോടെക്നോളജി (മൾട്ടിമേജർ) (350) ബിവോക് സോഫ്റ്റ്‌വെയർ ഡവലപ്മെന്റ് (351), ബി.വോക് ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് (352) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
∙ രണ്ടാം സെമസ്റ്റർ ബി.എസ്.സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബി.എ ഇംഗ്ലിഷ് ആൻഡ് കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് (133), ബിഎസ്‌സി ഫിസിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ (328), ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315), ബിഎസ്‌സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216) ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് (339) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
∙ രണ്ടാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ് ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടത്തിയ എം.ഫിൽ ഹിന്ദി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
∙മൂന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി, ണ്ടാം സെമസ്റ്റർ എം.എ മലയാളം രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ & പ്രാക്ടീസ്, രണ്ടാം സെൻസർ ബികോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധന
ഏഴാം സെമസ്റ്റർ ബി.ടെക് (യുസിഇകെ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിദ്യാർഥികൾ 22, 23 തീയതികളിൽ എത്തണം.
പരീക്ഷ റജിസ്ട്രേഷൻ
നാലാം സെമസ്റ്റർ എംഎ/ എംഎസ്‌സി /എംകോം/ എംഎസ്ഡബ്ലിയു (ന്യൂജനറേഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ16 വരേയും 150 രൂപ പിഴയോടുകൂടി 19 വരേയും 400 രൂപ പിഴയോടുകൂടി 22 ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. സെപ്റ്റംബർ 13 തീയതി ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം ബി എ മേഴ്സി ചാൻസ്പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
എംജി സർവകലാശാല
ആംഗ്യഭാഷ കോഴ്സ്
സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസ് എന്നിവയുടെ നേതൃത്വത്തിൽ 25 മുതൽ സെപ്റ്റംബർ 4 വരെ ആംഗ്യഭാഷാ പരിശീലന കോഴ്സ് നടത്തും. ഫോൺ: 9207398541.
സ്പോർട്സ് സ്കോളർഷിപ്
എംജി സർവകലാശാല സ്പോർട്സ് സ്‌കോളർഷിപ്പിന് (2020-2021, 2021-22) അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോമിലുള്ള അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 6നു മുൻപായി സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസിന്റെ ഓഫിസിൽ എത്തിക്കണം. അപേക്ഷാഫോം വെബ്സൈറ്റിൽ.
സീറ്റൊഴിവ്
സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എംഎ ആന്ത്രപ്പോളജി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ 16ന് 11ന് പുല്ലരിക്കുന്നിലുള്ള വകുപ്പ് ഓഫിസിൽ എത്തണം. ഫോൺ: 0481-2392383.
ആരോഗ്യ സർവകലാശാല റീ ടോട്ടലിങ് ഫലം
ജൂണിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ് സപ്ലിമെന്ററി പരീക്ഷയുടെ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.